Popular Posts

Sunday, May 26, 2013

അധ്യാപക പരിശീലനം അവസാനിച്ചു.


അധ്യാപക പരിശീലനം അവസാനിച്ചു.
ആറു മാസം നീണ്ടൂനിന്ന ഒരു യാത്രയായിരുന്നു അത്.മാടായി സബ്ജില്ലയിലെ 900തോളം പ്രൈമരി,ഹൈസ്കൂൾ അധ്യാപകരും,ഹെഡ്`മാസ്റ്റെർമാരുമൊതുള്ള യാത്ര..ഈ മഹത്തായ പരിപാടിയിൽ പരിശീലകനാകാൻ അവസരംകിട്ടിയത്`അഭിമാനാർഹം തന്നെ.ഒരൊ ബാചും വയത്യസ്തമായ അനുഭവം തന്നെയായിരുന്നു.സംഗീതസാന്ദ്രമായ് ബാച്ചുകൾ.വായനയുടെ വങ്കരകൾനടന്നുതീർതവർ,ഗവെഷണ ബിരുധ ധാരികൾ,പാചക വിദഗ്ധർ,വാചക വിദഗ്ധർ,സ്വന്തം മക്കളുടെകൂടേ 14 അനാഥ കുട്ടികളെ വളർതുന്ന റ്റീച്ചർ,അവാർഡു ജെതാക്കൾ,ഭരതനാട്യവും ഓട്ടൻ തുള്ളലും നടതുന്ന അറബിഅധ്യാപകൻ,ശാസ്ത്ര പ്രതിഭകൾ,മജിക`വിധഗ്ധർ,സിനിമ,നാടക മേഖലയിൽ അറിയപ്പെടുന്നവർ,സംഘടനാ നേതാക്കൾ,തുടങ്ങി.......എന്റെ അറിവും അനുഭവവും വികസിചചനാളുകൾ.....
പരിശീലകനാവാനവസരംകിട്ടിയപ്പൊൾ എനിക്കൊട്ടുംവെവലാതി ഉണ്ടായിരുന്നില്ല.20വർഷമായി.എൽ.പി,യു.പി,എച്ച്.എസ്,തലതിൽ ഉള്ള അനുഭവങ്ങൾമതിയാകും മുട്ടുവിറക്കതെ നിൽക്കാൻ.എന്നാലതിലുമേറേ എന്നെപ്രപ്തനാക്കിയത് വിദ്യാർതി ജീവിതകാലതെ തീവ്രാനുഭവങ്ങള് തന്നെ.എട്ടിലും,ഒൻപതിലും,പി.ഡി.സി ക്കും തോറ്റുപോയഎനിക്കു എന്റെഗുരുനാഥന്മാരടക്കമുള്ള അധ്യാപകരുടെമുന്നിൽ പരിശീലകനായിനിൽക്കാൻ പറ്റീ എന്നത് എറ്റവുമ്മധുരിക്കുന്ന ഓർമ്മതന്നെ.
ആരോടൊക്കെയാണു നന്ദി പറയെണ്ടത്?
രാത്രിവൈകുവോളം ഇംബോസിഷനുകളെഴുതുന്നതുകണ്ട് ഇവൻ ഏട്ടന്മാരെപ്പൊലെയൊന്നുമല്ല,ഭയൻഗരപഠിപ്പാ...എന്നു ബന്ധുക്കളോട് പറയുന്ന ഉമ്മയോട്...
പലക്ലാസ്സുകളിലു തോറ്റിട്ടും അതെക്കുറിച്ചു ഒട്ടുംവെവലാതിപ്പെടാതിരുന്ന പഠ്നതിന്റെ ഒരു സമ്മർദവും എല്പിക്കാതിരുന്ന ഉപ്പയോട്...
നിനക്കൊക്കെ മത്തി വിൽക്കാൻ പോയിക്കൂടെ..എന്നു തുടങ്ങുന്ന് കടുംവാക്കുകള്കൊണ്ടു പ്രകോപിപ്പിച്ച ഗുരുക്കന്മാരോട്...
കഴുത്തിൽ പിരിച്ചിട്ട ടവ്വൽ ഒക്കത്തു തിരുകിത്തന്നു,ബട്ടൻ ഹോളിൽ തിരുകിക്കയറ്റിയ പെന്ന് പോക്കറ്റിൽ കുത്തിത്തന്നു ഹായ് ഇപ്പൊൾ നിന്നെക്കാണാന് നല്ല ഭങ്ങിയുണ്ട് എന്നുപറഞ്ഞ ടീച്ചറോട്..
എല്ലാത്തിനും പുറമെ എന്നെ ഒരു ട്രൈനർ ആക്കിയ സെന്റർ ഫൊർ ഇൻഫൊർമെഷൻ അന്റ് ഗൈഡെൻസ് ഇൻഡ്യ്(സിജി)യോട്

Monday, May 21, 2012

അകലെ അറബിനാട്ടില്‍ 3

ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ അബൂദാബിയിലേക്ക്‌ യാത്ര തിരിച്ചു.ഷാര്‍ജ പട്ടണം കഴിഞ്ഞു വിജനമായ മരുഭൂവിലൂടെ.200km ഇല്‍ അധികമുണ്ടെന്ന് തോന്നുന്നു അബുദാബിക്ക്.ഇടയ്ക്കു കാറിന്റെ സ്പീഡോമീട്ടരില്‍ നോക്കിയപ്പോള്‍ 150km /h ...........ആ രണ്ടുമണിക്കൂര്‍ യാത്ര അലിയുടെ വില്ലയില്‍ അവസാനിച്ചു.മുറൂര്‍ എന്നാണ് ആസ്ഥലത്തിന് പേര്‍.പേര് കേട്ടപ്പോള്‍ എനിക്ക് പറൂര്‍ ആണ് ഓര്‍മ വന്നത്. മൂന്നു മുറികളുള്ള വില്ലയാണ്.വില്ല എന്ന മനോഹര സങ്കല്പം അവിടെ അവിടെ എനിക്കവസാനിച്ചു.മുറികളെ ഒരു ഇടനാഴികൊണ്ട് വേര്‍തിരിച്ചിരിക്കുന്നു.ഒരു കിച്ചണ്‍.
മൂന്നു മുറികളിലും മൂന്നു കുടുംബം.വില്ലയില്‍ കയറിയാല്‍ സ്വന്തം മുറിയില്‍ കയറുക വാതില്‍ അടക്കുക ,ഇതാണ് മര്യാദ.ഒരു മുറിക്കു മാത്രം മുപ്പതിനായിരം രൂപ മാസ വാടക വരും.അടുക്കള മൂന്നു കുടുംബവും പങ്കിട്ടെടുക്കുക.ഭാഗ്യത്തിന് രണ്ടു ബാത്ത്റൂം ഉണ്ട്.ഒരുമയുണ്ടെങ്ങില്‍ ഉലക്കമേലും കിടക്കാമെന്ന മലയാള പഴം ചൊല്ലിന്റെ അര്‍ഥം അറിയനമെങ്ങില്‍ ഗള്‍ഫില്‍ വരണം.നാട്ടില്‍ വിശാലമായ വീട്ടില്‍ ജേഷ്ടനുജത്തിമാര്‍ മക്കളുമായി താമസിക്കുന്നുന്ടെങ്ങില്‍ അവിടെ നടക്കുന്ന ജിഹാദ് നമ്മളെ ആരും പറഞ്ഞറിയിക്കേണ്ട. ഇവിടെ മൂന്നു ആരാന്‍ കുടുംബങ്ങള്‍ മക്കളുമായി അടുക്കളയും,ബാത്രൂമുമൊക്കെ ഷെയര്‍ ചെയ്യുന്നു.അപാരമായ സഹനം ആവശ്യമുണ്ട് അതിനു.ഗള്‍ഫുകാര്‍ കല്യാണം കഴിച്ചാല്‍ ഉടന്‍ ചെയ്യേണ്ട ഒരു കാര്യം ഭാര്യയെ എത്ര കടം എടുതിട്ടയാലും വേണ്ടില്ല,ഉടനെ കയറ്റുക.ഒരു മൂന്നു മാസതെക്കെങ്ങിലും.അത് അവള്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല ജീവിത പരിശീലനം ആകും.കൂടാതെ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വലിയ കൊട്ടാരങ്ങള്‍ നാട്ടില്‍ കെട്ടണമെന്ന് അവര്‍ ആവശ്യപ്പെടുകയുമില്ല.ഇടയ്ക്കു നിങ്ങള്‍ കിടക്കുന്ന ആ ബെഡ് സ്പയ്സും ഒന്ന് കാണിക്കണം. .
അവിടെ അലിയുടെ മകളുടെ കുസൃതികളുമായി കൂട്ട് ചേര്‍ന്ന് കുറെ നേരം കഴിഞു.(ചിത്രം)കൂടുതലും അറബികള്‍ താമസിക്കുന്ന ഏറിയ ആണ്.വാഹനങ്ങളോ തിരക്കോ ഇല്ല.

Thursday, May 17, 2012

ഷാര്‍ജ പള്ളിയിലെ ജുമാ ..(Arabinadu part 2)

ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ്‌ ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന്നപ്പോള്‍ തന്നെ വയര്‍ ഫുള്‍.വെറുതെയല്ല പാകിസ്ഥാനികള്‍ ഇങ്ങനെ ഭീമാകാരന്മാര്‍ ആകുന്നത്.ആശരഫ്ക്കന്റെ മുറിയില്‍ നിന്നാണ് ഞാന്‍ ഒരു ബാച്ചിലര്‍ റൂമിന്റെ ചിട്ടവട്ടങ്ങള്‍ ആദ്യം പഠിച്ചു തുടങ്ങിയത്.നിരത്തിയിട്ട കട്ടിലുകളില്‍ രണ്ടുമൂന്നുപേര്‍ ഉറങ്ങുന്നുണ്ടായിരുന്നു(നൈറ്റ് ദ്യൂട്ടിക്കര് ).വാതിലുകള്‍ ശബ്ദമില്ലാതെ തുറക്കുന്നു.എല്ലാവരും വളരെ പതുക്കെ സംസാരിക്കുന്നു.ഞാന്‍ അല്പം വിശ്രമിച്ചു.ഒരു രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞത് ജീവിതത്തില്‍ ആദ്യമാണെന്ന് തോന്നുന്നു.(അതിന്റെ ഹാങ്ങ്‌ ഓവര്‍ കുറെ ദിവസത്തെക്കുണ്ടായിരുന്നു).അല്പം കഴിഞ്ഞപ്പോള്‍ ജുമാ നമസ്കാരത്തിന് സമയമായി.റൂമില്‍ നീന്നു തന്നെ എല്ലാവരും വുളു എടുത്തു.മുസല്ലകള്‍ കയ്യില്‍ കരുതി.അതിന്റെ രഹസ്യം പള്ളിക്കടുത്ത് എത്തിയപ്പോളാണ് ഞാന്‍ അറിഞ്ഞത്.പള്ളി വിദൂരത് കാണുന്നുണ്ട്.മുറ്റത്തും റോഡിലും നിറയെ ആളുകള്‍.തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിക്കുന്നു.ഒരു തണല്‍ തേടി ഞങ്ങള്‍ അലഞ്ഞു.അവസാനം വലിയൊരു കെട്ടിടത്തിന്റെ അരികു കിട്ടി.മഹ്ഷരയിലെക്കുള്ള ട്രെയിനിംഗ് ഇവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നു.
അവിടെ രസകരമായ ഒരു കാഴ്ച കണ്ടു.ഒരു സൈക്കിള്‍ വലിയൊരു ഇരിമ്പു പൈപ്പില്‍ kattichangala കൊണ്ട് വിലയേറിയ പൂട്ടിട്ടു ബന്ധിച്ചിരിക്കുന്നു.(ശരജയിലും കള്ളന്മാരുണ്ടോ ആവോ?)(ചിത്രങ്ങള്‍ നോക്കുക)
ഏതായാലും അറബിപ്പള്ളികളിലെ വിശാലതയില്‍ തണുത്ത കാറ്റുമീടു നമസ്കരിക്കുന്ന മലയാളികള്‍ക്ക് ഇതൊക്കെ ഒരു പാഠം തന്നെ.
ഉച്ച ഭക്ഷണം അലിയുടെ തന്നെ ഒരു ബന്ധുവായ റഷീദ് കാന്റെ കൂടെയാണ്.ധാരാളം ഭക്ഷണം കഴിക്കുവാനും ,അത് പോലെ കഴിപ്പിക്കുവാനും താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം എന്ന് മനസ്സിലായി.അയക്കൂറ ബിരിയാനിയായിരുന്ന്‍.

Saturday, April 28, 2012

അകലെ അറബി നാട്ടില്‍

ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്പോര്‍ട്ട് ശരിയാക്കാതെ കഴിഞ്ഞുകൂടിയത്.ദുബായ് ജീവിതതിലോരിക്കലെങ്കിലും കാണണമെന്ന് അബ്ദുല്‍ റഹീം എന്നോട് ഇടക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു.അനുജന്‍ അലിക്കുഞ്ഞി വരുന്നോ എന്ന് ചോദിച്ചപ്പോള്‍ എങ്കിലാവാമെന്നു കരുതി.അങ്ങിനെയാണ് ഇരുപതു ദിവസത്തെ ഒരു വിസിറ്റ് എല്ലാ എമിരടുകളിലെക്കും നടത്താന്‍ ഭാഗ്യമുണ്ടായത്.
പുലര്‍ച്ചെ നാലിനായിരുന്നു ഫ്ല്യ്റ്റ്.ട്രെയിനില്‍ ഫറൂകില്‍ വന്നിറങ്ങിയപ്പോള്‍ ഓട്ടോയും കാറുമൊക്കെ എയര്പോര്ടിലേക്ക് റെഡി ഉണ്ടായിരുന്നു.മൂന്നും നാലും പേര്‍ ഗ്രൂപ്പായി വണ്ടിവിളിക്കുന്നു.അവസാനം ഞങ്ങള്‍ നാലുപേര്‍ ബാക്കിയായി.മൂന്നുപേര്‍ കുവൈത്തിലേക്കുള്ള കാസര്‍ഗോടുകാരാന്.അവര്‍ പറഞ്ഞു ഓട്ടോയില്‍ പോകാം .കാറിനു നൂറുരൂപ അധികം കൊടുക്കണം.നാലുപേരും ലഗേജും...ഒടോവിലുണ്ടാകുന്ന ഞെരുക്കം ഓര്‍ത്ത് ഞാന്‍ പറഞ്ഞു കാറാണ് നല്ലത്.അവര്‍ തയ്യാറല്ല.അധികം വരുന്നതുക ഞാന്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ തയാറായത്.ഞാന്‍ ഓര്‍ത്തത്‌ ഗള്‍ഫിലേക്കുള്ള യാത്രയില്‍ തന്നെ ഈ പിശുക്ക് കാണിക്കുന്ന ഇവരുടെ കുടുംബം എത്ര ലാവിഷായിട്ടാണ് നാട്ടില്‍ ജീവിക്കുന്നുണ്ടാവുക?ആദ്യ യാത്രക്കരനെന്ന നിലയില്‍ ഞാന്‍ പലതും അവരോടു ചോദിചെങ്ങിലും മറുപടിക്ക് അവര്‍ താല്പര്യം കാണിച്ചില്ല.നാടും വീടും വിട്ടുപിരിയുന്നതിലുള്ള ദുഖമായിരിക്കാം...12 മണിക്ക് തന്നെ അകത്തുകയറി.ചെക്കിങ്ങും മറ്റും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു.പലരും ലഗ്ഗെജു പൊളിച്ചു സാദനങ്ങള്‍ ബന്ടുക്കള്‍ക്ക് തിരിചെല്‍പ്പിക്കുന്നുണ്ടായിരുന്നു. 20kg ആണ് ലിമിറ്റ്.കൂടുതല്‍ വരുന്ന ഓരോ kg ക്കും 400 രൂപ അധികം നല്‍കണം.എന്റെ അടുത്ത് തന്നെ ഷാര്‍ജയിലേക്ക് പോകുന്ന തോമസ്‌ ഉണ്ടായിരുന്നു.ലഗാജ് 40 kg കാണും.എങ്കിലും അധികം പൈസയൊന്നും കെട്ടിയില്ല.ചേട്ടന്‍ കസ്ടംസില്‍ ഉണ്ടത്രേ.കൊണ്ടുപോകുന്നതോ ചക്കയും.വേണമെങ്ങില്‍ ചക്ക വേരിലും കായ്ക്കുംഎന്നെനിക്കു മനസ്സിലായി.
പിന്നെയും മണിക്കൂറുകള്‍ ഉണ്ട്.എയര്‍ അറേബ്യയുടെ ഫ്ല്യ്ടാണ്.അതിനകത്ത് കഴിക്കാന്‍ ഒന്നും ഉണ്ടാകില്ല.വേണമെഖില്‍ ഇവിടെനിന്നു കഴിച്ചോ എന്ന് അടുതിരിക്കുന്നയാല്‍ ഉപദേശിച്ചു.
അവസാനം വിമാനതിനകതെത്തി.അകആശതിലൂടെ പോകുമ്പോള്‍ എന്നും കൌതുകത്തോടെ നോക്കി നിന്ന ആവാഹനം.വിന്‍ഡോ സീറ്റ് തന്നെ കിട്ടി.അടുത്തിരിക്കുന്ന ആള്‍ മിണ്ടാന്‍ താല്പര്യപ്പെട്ടില്ല.ഉടന്‍ ഉറക്ക് തുടങ്ങി.എനിക്കുറക്കം വന്നേയില്ല.മണിക്കൂറുകള്‍ നീളുന്ന യാത്ര.ആകെ വിരസം തന്നെ.ഉറങ്ങാന്‍ പറ്റിയെങ്ങില്‍ എന്നാഗ്രഹിച്ചു.ഞാന്‍ ഓര്‍ത്തത്‌ എല്ലാവരും ആഗ്രഹിക്കുന്ന വിമാന ജോലിയെക്കുരിച്ചാണ്.ആകാശത്തിന്റെ അനന്ത വിശാലതയില്‍ എല്ലാ ദിവസവും...അത്ര രസമുണ്ടാകുമോ അത്?
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് കണ്ണ് പരിശോടനയാണ്.ഒന്നര മണിക്കൂര്‍ വരിനിന്നു.അത് കഴിഞ്ഞു എല്ലാം എളുപ്പം.ലഗ്ഗെജു ട്രോള്ളി ആദ്യം അനങ്ങാന്‍ മടിച്ചുവേങ്ങിലും പെട്ടെന്ന് തന്നെ അതിന്റെ ടെക്നിക്ക് എനിക്ക് പിടികിട്ടി.ചിലര്‍ അത് കഷ്ട്ടപ്പെട്ടു ഉന്തുന്നുന്ടായിരുന്നു.പുറത്തു അലിക്കുന്ജ് വണ്ടിയുമായി കാത്തു നില്‍ക്കുന്നു.(തുടരും)

Tuesday, March 20, 2012

സദാചാര പോലീസിലേക്ക് ആളെ വേണം.

അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ്ഥരായ)ക്ഷണിക്കുന്നു.വേണ്ട യോഗ്യതകള്‍.
1 .ഇതര മതസ്ഥരോട് പക.
2 ..തലയില്‍ തലച്ചോറിനു പകരം ലൈന്ഗികാവയവം.
3 ,സ്ത്രീകളോട് അതിര് കവിഞ്ഞ തൃഷ്ണ ഉണ്ടെങ്കിലും അവരുടെ നേരെ നിന്ന് സംസാരിക്കുമ്പോള്‍ മുട്ട് വിറ
4 .ശംശയരോഗം
5 .ഒരു പുരുഷനില്‍ ഉണ്ടായിരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ ഒന്നും ഉണ്ടായിരിക്കരുത്.ഉദാ;ബുദ്ധി,വിവരം,ജോലി,മീശ.....തുടങ്ങിയവ.
6 .തന്നെക്കാള്‍ പ്രായക്കൂടുതലുള്ള ,അനുഭവ ജ്ഞാനമുള്ള ആരുടേയും വാക്കുകള്‍ അനുസരിക്കുന്നവരാകരുത്.
7 .ഉറച്ച മതാനുയായി ആണ് എന്ന് തോന്നിപ്പിക്കണം,എന്നാല്‍ മതാനുയായികള്‍ക്കുണ്ടാകുന്ന ക്ഷമ,സ്നേഹം,സഹതാപം,ഭക്തി എന്നിവ ഉണ്ടാകരുത്.
8 .അശ്ലീല ചിത്രങ്ങള്‍ നിത്യവും കാണുന്നവരാകണം
9 .സ്ത്രീയെ മനുഷ്യനായിക്കനാതെ ഒരവയവമായി മാത്രം കാണുന്നവരാകണം.
10 .എട്ടുകാലി മമ്മൂഞ്ഞിന്റെ അസുഖമുള്ളവര്‍ക്ക് വെയ്ട്ടെജ് മാര്‍ക്കുണ്ട്.

Wednesday, February 1, 2012

മധുരച്ചൂരല്‍

ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്പള്ളി ജുബിലി മെമ്മോറിയല്‍ ഹൈ സ്കൂളില്‍ എട്ടാം തരത്തില്‍ എത്തുന്നത്‌.ഞങ്ങളുടെ up സ്കൂളില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആസ്കൂളില്‍ ചെര്‍ന്നിരുന്നുള്ളൂ. ഞങ്ങളുടെ ഗ്രാമമായ അലക്കാടുനിന്നും പത്തു കിലോമീറ്റെര്‍ നടന്നുവേണം ഈ സ്ക്കൂളില്‍ എത്താന്‍.നടന്നു നടന്നു കാലു വേദനിച്ചു ആദ്യ ദിവസം സ്കൂളിലെത്തിയത് ഇന്നും ഓര്‍ക്കുന്നു.എല്ലാം അപരിചിതം!കഷ്ട കാലത്തിനു ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലും.ഞാന്‍ പേടിയോടെ പിറകുബെഞ്ചില്‍ കൂനിക്കൂടിയിരുന്നു.മറ്റു കുട്ടികളുടെ ഭാഷ പലതും എനിക്ക് മനസ്സിലായില്ല.ആദ്യ പിരിട് ഇംഗ്ലീഷ് ടീച്ചര്‍ വന്നു.പത്തുവാക്കുകള്‍ കേട്ടെഴുത്ത് തന്നു.പത്തില്‍ പൂജ്യവുമായി ഞാന്‍ നിന്നു. പൂജ്യം എനിക്ക് പുത്തരിയൊന്നുമല്ല.നില്ക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നതാണ് എന്‍റെ പ്രശ്നം. മുഹമ്മദാലി ഈ ക്ലാസ്സിലാണെങ്കില്‍ അവനും ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.ടീച്ചര്‍ എന്തൊക്കയോ ചോദിച്ചു.എനിക്കൊന്നും മനസ്സിലായില്ല. എന്‍റെ മറുപടി പലരിലും ചിരിപടര്‍ത്തി.എന്‍റെ ഭാഷക്ക് എന്തോകുഴപ്പം ഉണ്ടെന്നു എനിക്ക് തന്നെ തോന്നി.പിന്നീടാണ് എന്നെ പിന്നെ എല്ലാ ചോദ്യങ്ങളില്‍ നിന്നും രക്ഷിച്ച ആചോദ്യം ടീച്ചര്‍ ചോദിച്ചത്.ഇംഗ്ലീഷ് അക്ഷര മാല! ABCdഎന്ന നാലക്ഷരതിനപ്പുരം ഇന്ഗ്ലീഷില്‍ അക്ഷരമുണ്ടെന്നു എനിക്കറിയില്ലായിരുന്നു. പിന്നീടൊരിക്കലും ടീച്ചര്‍ എന്നോട് ഒരു ചോദ്യവും ചോദിച്ചില്ല.ഗണിത അദ്ധ്യാപകന്‍ ചോദിച്ച അന്ജിന്റെ ഗുണനപ്പട്ടിക പിന്നീട് ഗണിതത്തിന്റെതായ എല്ലാ വിഷമഭിന്നങ്ങളില്‍നിന്നും എന്നെ രക്ഷിച്ചു.മിക്കവാറും എല്ലാ വിഷയങ്ങളും അടിയോ ഇമ്പോസിഷനോ ഇല്ലാതെ കഴിഞ്ഞുപോയി.ക്ലാസ്സില്‍ അസ്ഥിത്വം ഇലാതായിക്കഴിഞ്ഞ എനിക്ക് വല്ല കുരുത്തക്കേടും കാട്ടി സാന്നിധ്യം തെളിയിക്കാനുള്ള അസ്ഥിയുരപ്പും ഉണ്ടായിരുന്നില്ല.എന്നാല്‍ "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍ "എന്നുപറഞ്ഞതുപോലെ ട്രീസാ സിസ്റ്റര്‍ കടന്നു വരുന്നു.ഒരു മാലാഖയെപ്പോലെ.മലയാളമായിരുന്നു വിഷയം.ഏഴാം ക്ലാസ്സുവരെ ഉറുദു പഠിച്ച എനിക്ക് മലയാളവും വലിയൊരു വൃത്തം ആയിരുന്നു. എന്നാല്‍ സിസ്റെറുടെ നോട്ടത്തിലുള്ള കാരുണ്യം അല്‍പ്പം ആശ്വാസം പകര്‍ന്നു.അവര്‍ എന്നെ അടുത്തേക്ക് വിളിച്ചു.എന്‍റെ പേരുവിളിച്ചു.ഇല്ല അതുവരെ ആരെങ്കിലും ക്ലാസ്സില്‍ എന്‍റെ പെരുവിളിച്ചിട്ടില്ല.കുരങ്ങു തുടങ്ങി പതിവ് പേരുകള്‍ ഒരുപാടു കേട്ടിട്ടുണ്ട്.ചുമലില്‍ അല്ക്ഷ്യമായിട്ട എന്‍റെ ടവ്വല്‍ സിസ്റ്റര്‍ എടുത്തു മടക്കി അരയില്‍ തിരുകി വെക്കാന്‍ പറഞ്ഞു.ഷര്‍ട്ടിന്റെ ബട്ടന്‍ ഹോളില്‍ തിരുകിക്കയറ്റിയിരുന്ന മഷിപ്പെന്നെടുത്തു കീശയില്‍ കുത്തിതന്നു.എന്നിട്ടൊരു വാക്കും ഹായ് എന്ത് ഭംഗി!എന്‍റെ സ്കൂള്‍ ജീവിതത്തില്‍ ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത വാക്ക്.എല്ലാവരും നോക്കിയെഴുത്തായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. എന്നോടുമാത്രം പറഞ്ഞു മോന്‍ കോഒപ്പി വാങ്ങിയമതിയെന്നു.അതിന്റെ മുകള്‍ വരിയില്‍ സിസ്റ്റര്‍ എഴുതിത്തന്നു-ചുവന്ന മഷിയില്‍.വീട്ടില്‍ നിന്ന് ഞാന്‍ ചെയ്ത ആദ്യ ഹോം വര്‍ക്ക്‌ .പിറ്റേ ദിവസം സിസ്റ്റര്‍ അതില്‍ ശരിയിടുക മാത്രമല്ല ചെയ്തത് ഒരു വാക്യവും ഹായ് എന്തു ഭംഗി ..അതോടെ മലയാള അക്ഷര മാലകളും വൃത്തവും സമാസവും സന്ധിയുമൊക്കെ എനിക്കൊരു പ്രതിസ്ന്ധിയല്ലാതായിതീര്‍ന്നു.അരക്കൊല്ല പരീക്ഷയ്ക്ക് മലയാളത്തില്‍ അമ്പതില്‍ പതിനഞ്ചു മാര്‍ക്ക് വാങ്ങാവുന്ന തരത്തില്‍ ഞാന്‍ അഭിമാനിയായി.അതിനു സിസ്ടെരുടെ പ്രതേക സമ്മാനവും ലഭിച്ചു.ഈ സമയമായിരുന്നു സ്കൂളിന്റെ അവ്പചാരിക ഉദ്ഘാടനം .മന്ത്രിവരുന്നു.മദ്രസയിലെ ഉസ്താദ് ഞങ്ങള്‍ക്കൊരു നിവേദനം എഴുതിത്തന്നു.ഞങ്ങളുടെ ഗ്രാമത്തില്‍ ബസ് സര്‍വീസ് ആരംബിക്കണമെന്നു..അതുമായി സ്കൂളിലെത്തിയ ഞങ്ങള്‍ ആകെ വേവലാതിയിലായിരുന്നു.എങ്ങനെയാണ് ഇത് കൊടുക്കുക. എന്നാല്‍ ഞങ്ങള്‍ക്ക് ധൈര്യമായി സമീപിക്കാന്‍ അവിടെ സിസ്റ്റര്‍ ഉണ്ടായിരുന്നു.വാങ്ങിവായിച്ച സിസ്റ്റര്‍ നിര്‍ബന്ധമായും ഇത് നിങ്ങള്‍ തന്നെ സ്റ്റേജില്‍ കയറി കൊടുക്കണമെന്ന് പറഞ്ഞു.പേടികാരണം ഞാന്‍ ഒഴിഞ്ഞുമാറി.അവസാനം മുഹമ്മദാലി ദൌത്യം ഏറ്റെടുത്തു.സിസ്റ്റര്‍ അവന്റെ മുടിയൊക്കെ ചീകിക്കൊടുത് ഒരുക്കിനിര്‍ത്തി.സിസ്റ്റര്‍ പ്രതേക താല്പര്യമെടുത്ത് അനൌണ്‍സ് ചെയ്തു.ആയിരക്കണക്കിന് ആള്‍ക്കാരുണ്ട്.മുഹമ്മദാലി സ്റ്റേജില്‍ കയറി മന്ത്രിക്കു നിവേദനം നല്‍കി.മന്ത്രി അവനോടു തന്നെ അത് വായിക്കാന്‍ ആവശ്യപ്പെട്ടു.തപ്പിതടഞ്ഞാനെങ്കിലും സിസ്റ്റര്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അവന്‍ അത് വായിച്ചുതീര്‍ത്തു.
ആ വര്‍ഷത്തെ തോല്‍വിയോടെ ഞങ്ങള്‍ രണ്ടുപേരുടെയും ആസ്കൂളിലെ പഠനം അവസാനിച്ചു. ഇതെഴുതുമ്പോള്‍ മുഹമ്മദാലി എന്നെ ചെയ്നയില്‍ നിന്ന് വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച അവന്‍ ജപ്പാനില്‍ ആയിരുന്നു.ഔപചാരിക ഡിഗ്രികളുടെ പിന്‍ബലമില്ലാതെ തന്നെ അവന്‍ ദുബായിലുള്ള വലിയൊരു കമ്പനിയുടെ പര്‍ച്ചേയ്സ് മാനേജരാണ്.ഞാന്‍ ഹൈസ്കൂളില്‍ മലയാളം അധ്യാപകനാണ്.സിസ്റ്റര്‍ അന്ന് കൊളുത്തിവെച്ച തിരി ഞങ്ങളുടെ ജീവിതത്തെ ഒട്ടു പ്രകാശ മാനമാക്കി എന്ന് പറയാതെ വയ്യ. (സിസ്റ്റര്‍ ഇന്നു കണ്ണൂരില്‍ അറിയപ്പെടുന്ന counselling psychologist ആണ്.ഡോ.ട്രീസ പാലൈക്കല്‍.)

Monday, July 4, 2011

കുറുക്കന്‍ വാല്‍


ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമായ രണ്ടു കുല പൂക്കള്‍.നമ്മുടെ നാട്ടില്‍ പണ്ട് ധാരാളം കണ്ടിരുന്നു.ഇപ്പോള്‍ കാണാനില്ല.കുറുക്കന്‍ വാല്‍ എന്ന് നാടന്‍ പേര്.ദ്രൗപതി മാല എന്നും പറയും.orkid വിഭാഗത്തില്‍ പെടുന്നു.സാധാരണയായി ജൂണ മാസത്തില്‍ പൂക്കും.രണ്ടാഴ്ച വാടാതെ നില്‍ക്കും.

Monday, January 17, 2011

dear teachers

അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു.(copy from mathrubhoomi)

''എല്ലാ മനുഷ്യരും
നീതിമാന്മാരല്ലെന്നും
എല്ലാവരും സത്യമുള്ളവരല്ലെന്നും
അവന് പഠിക്കേണ്ടിവരും, എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തതയില്‍ മുങ്ങിയൊരു
ലോകം. അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിക്കുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
എല്ലാവരും ഘോഷയാത്രയില്‍
അലിഞ്ഞുചേരുമ്പോള്‍
ആള്‍ക്കൂട്ടത്തെ
പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അമിതസ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കരുത്.
അഗ്നിയോടടുക്കുമ്പോഴേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ബുദ്ധിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.

നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് ഞാന്‍ നോക്കട്ടെ.

എല്ലാത്തിനപ്പുറം അവന്‍ എന്റെ അരുമയാണ്.
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''

Wednesday, January 5, 2011