Popular Posts

Thursday, November 26, 2009

മക്കത്തെ വെള്ളത്തിലെ ആ കുളി

ഓരോ പെരുന്നാള്‍ പുലരിയിലും മനസ്സില്‍ എത്തുന്ന കുളിര്‍മയുള്ള ഓരോര്‍മയാണ് മക്കത്തെ വെള്ളത്തിലുള്ള ആ കുളി.സുബഹ് ബാങ്ക് വിളിക്കുമ്പോള്‍ ഉമ്മ വന്നു ഉണര്തുകയായി.വേഗം പുഴയില്‍ പോയി കുളിച്ചു വരൂ, ഇപ്പോള്‍ പുഴയിലൂടെ ഒഴുകുന്നത് മക്കത്തെ വെള്ളമായിരിക്കും.വെളി വന്നാല്‍ അത് നഷ്ടമാകും. മണക്കുന്ന സോപ്പുമെടുത്ത് പുഴയിലേക്ക് ഓടിയെത്തുമ്പോഴേക്കും കൂട്ടുകാരൊക്കെ ഹാജരായിരിക്കും. ആ കണ്ണാടി വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള അനുഭൂതി -ശരിക്കും മക്കത്തെ വെള്ളത്തില്‍ കുളിച്ച അനുഭൂതി -ഇന്നും ഉള്‍കുളിരോടെയല്ലാതെ ഓര്‍മിക്കാന്‍ പറ്റില്ല
പെരുന്നാള്‍ ആശംസകള്‍

Friday, November 20, 2009

ക്ലസ്റ്റെര്‍

ക്ലസ്റ്റെര്‍ എന്നാല്‍-
സര്‍ക്കാരിനു! കോടികള്‍ നഷ്ടം.
കുട്ടികള്ക്ക് ! പഠന ദിനങ്ങള്‍ നഷ്ടം.
അധ്യാപകര്‍ക്ക്-
റിലീവിംഗ് ഓര്‍ഡര്‍ കൊടുക്കുക!
റിലീവിംഗ് ഓര്‍ഡര്‍ വാങ്ങുക!
അവസാനം അറുപത് രുഉപയും!!!
സംഗതി ഇങ്ങനയൊക്കെ പോരെ?
എന്നാലും ശനി വേണ്ടായിരുന്നു.