മുപ്പത് വര്ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്താദ് സംഭാഷണ ഗാനം എഴുതി തന്നിട്ടുണ്ട് .ഊണിലും ഉറക്കത്തിലും അത് തന്നെയാണ് മനസ്സില്‍.
നബിദിന തലേ ദിവസം നടത്തുന്ന ചമയിക്കല്‍ ഒരു പ്രധാന കലാ പരിപാടി തന്നെയാണ്.കൂട്ടത്തില്‍ വലിയവര്‍ ഞങ്ങളെയൊക്കെ പുറത്താകി വാതിലുകളടച്ചു വര്‍ണക്കടലാസു ഒട്ടിക്കുന്നു. എനിക്കപ്പോള്‍ വലിയ നിരാശ തോന്നിയില്ല.കാരണം ഉപ്പ തളിപ്പറമ്പില്‍ നിന്നും വരണക്കടലാസുകള്‍ കൊണ്ട് വന്നിട്ടുണ്ട്.പീടിക അലങ്കരിക്കുവാന്‍ .(അന്നൊക്കെ എല്ലാ കടകളും അലങ്കരിക്കുമായിരുന്നു.)രാത്രി നമ്മള്‍ മക്കളും ഉപ്പയും പീടിക ഒട്ടാകെ ചമയിച്ചു.
പുലരുമ്പോള്‍ തന്നെ ഞങ്ങളൊക്കെ മദ്രസ്സ ഗ്രൌണ്ടില്‍ രെടിയായിരുന്നു. ജാഥ തുടങ്കുമ്പോള്‍ ഉപായുടെ പതിവ് മിട്ടായി വിതരണം .ഉപ്പയുടെ കയ്യില്‍ ഒരു പാക്കറ്റ് വേറെ തന്നെ ഉണ്ട്. അത് വഴിയരികില്‍ കാഴ്ചക്കാരായ അന്യ മതസ്ഥര്‍ക്ക് വേണ്ടിയാണ്.(മൂന്ന് വര്ഷം മുമ്പുവരെ ഈ പതിവുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ മിട്ടായി ബാബു മാഷേ എല്പിക്കരാണ് പതിവ്.eriam സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍)
ഒടെരയില്‍ നീന്നു പൊടിയരിക്കഞ്ഞിയും കുടിച്ചു അങ്ങനെ ജാഥ പരോട്ടിപ്പോയില്‍ എത്തും.ദപ്പുമുട്ടി അവര്‍ നമ്മെ സ്വീകരിക്കും.ക്കൂടെ നല്ല തരി കാച്ചിയതും.അവിടുന്ന് മടങ്കുമ്പോള്‍ ഉസ്താദ് ഈണത്തി പാടുന്ന ആ പാട്ട് ഞാന്കളെ കണ്ണീരനിയിക്കും..... പാരോടീപ്പൊയിലെന്ന നാട്ടിലെ
മാന്യ മഹാ ജനങ്ങളെ
പ്രിയതിലസ്സലാം ചൊല്ലി
ഞങ്ങള്‍ മടങ്ങിപ്പോകുന്നു.
ഞങ്ങളൊക്കെ നടന്നു തളരുന്നു.മൈക്കിന്റെ കാളം കെട്ടിയ രണ്ടു സൈക്കിളുകള്‍ പിറകിലും മുമ്പിലും ഉണ്ട്.എന്റെ മൂത്ത ജേഷ്ടന്‍ അബുക്കര്‍ക്കക്ക,മോടോന്കാല്‍ അബുക്കര്‍ക്ക,സെക്രട്ടറി ഉമ്മെര്‍ക്ക തുടങ്കിയവരുടെ തുടങ്ങിയവരുടെ dhappu സന്ഗത്തെ പാലക്കൊടോന്‍ മഹാമൂദക്ക നയിക്കുന്നുണ്ട്.അശ്രക്കള്‍ ബദര്.............പാടിക്കൊണ്ട് ഉപ്പയടങ്ങിയ സംഗം പിറകെ.അതിന്റെ പിറകെ യുവാക്കളുടെ kadhina മുദ്രാവാക്യ sngam .'എഴാകാസം കയറിയതും ആദ്യം പാദം കുത്തിയതും
അന്ദ്രോനല്ല ആന്ദ്രീനല്ല
മുത്ത് മുഹമ്മദു നബിയാണ്.; (neel amstrong and edwin aldrin)ഞങ്ങള്‍ ആവേശത്തോടെ ഏറ്റു വിളിച്ചു.(ഇന്ന് മുദ്രാവാക്യം നിരോദിച്ചത് വലിയ ഭാഗ്യം തന്നെ. )
kaannankai palliyil കൂടിപ്പോയി ജാഥ തിരിച്ചു എത്തുമ്പോഴേക്കും ഉച്ചയാകും.അക്കാലത്തു നബിദിനത്തിന് പോത്തും ചോറും ഇല്ല.പള്ളിയിലെ മൌലൂട് കഴിഞ്ഞു തരി.ഞങ്ങളെപ്പോലുള്ള ഹത ഭാഗ്യര്‍ക്ക് അത് ഒരിക്കലും കിട്ടരേ ഇല്ല.
മഗ്രിബു കഴിഞ്ഞ ഉടനെ പരിപാടി ആരംഭിക്കുകയായി.എനിക്ക് വല്ലാതെ വിറ.ആദ്യമായി മൈക്കിനു മുന്നില്‍.മൂന്നു പേരാണ് സംഭാഷണ ഗാനത്തില്‍.ഉപ്പ,ഉമ്മ,മകന്‍,..കഷ്ട്ട കാലത്തിനു ഞാനാണ് ഉമ്മ.എല്ലാവരും എന്നെ ഉമ്മാ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്.മദ്രസയില്‍ പോകാത്ത മകനെയും(താടി മുസ്തഫ) കൊണ്ട് ഞാന്‍ സ്റെജില്‍ എത്തി.ഞാന്‍ ആരംഭിച്ചു....എടാ എടാ മോനെ
നട നട വേഗം
വടിയുണ്ടിവിടെ
അടി തന്നിടാന്‍
ഉപ്പ വരുന്നുണ്ട് മകനെ ഉപ്പ വരുന്നുണ്ട്,അതോടെ എന്റെ ശബ്ദം നിലച്ചു .ഞാന്‍ കരയാന്‍ തുടങ്ങി.എന്റെ 22 വയസ്സുവരെ പിന്നെ ഞാന്‍ സ്റെജില്‍ കയറിയിട്ടില്ല .പക്കര്‍ അന്ദ്രു,സക്കീര്‍ തുടങ്ങിയ മധുര ശബ്ദതിനുടമകള്‍ പിന്നീട് എല്ലാ വര്‍ഷവുപാടി സമ്മാനങ്ങള്‍ നേടുമ്പോള്‍ എനിക്കസൂയ തോന്നിയിട്ടുണ്ട്.
ellavarkkum nabidinaasamsakal ...........
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Friday, February 26, 2010
Subscribe to:
Post Comments (Atom)
1 comment:
usthadhumaar nadathnna thattippukal.nabidinam sahaabikal aagooshichiittilla...pinney ee moorachikal enthanu katttikootunnathu, but a good narraion.....
Post a Comment