മുപ്പത് വര്ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്താദ് സംഭാഷണ ഗാനം എഴുതി തന്നിട്ടുണ്ട് .ഊണിലും ഉറക്കത്തിലും അത് തന്നെയാണ് മനസ്സില്‍.
നബിദിന തലേ ദിവസം നടത്തുന്ന ചമയിക്കല്‍ ഒരു പ്രധാന കലാ പരിപാടി തന്നെയാണ്.കൂട്ടത്തില്‍ വലിയവര്‍ ഞങ്ങളെയൊക്കെ പുറത്താകി വാതിലുകളടച്ചു വര്‍ണക്കടലാസു ഒട്ടിക്കുന്നു. എനിക്കപ്പോള്‍ വലിയ നിരാശ തോന്നിയില്ല.കാരണം ഉപ്പ തളിപ്പറമ്പില്‍ നിന്നും വരണക്കടലാസുകള്‍ കൊണ്ട് വന്നിട്ടുണ്ട്.പീടിക അലങ്കരിക്കുവാന്‍ .(അന്നൊക്കെ എല്ലാ കടകളും അലങ്കരിക്കുമായിരുന്നു.)രാത്രി നമ്മള്‍ മക്കളും ഉപ്പയും പീടിക ഒട്ടാകെ ചമയിച്ചു.
പുലരുമ്പോള്‍ തന്നെ ഞങ്ങളൊക്കെ മദ്രസ്സ ഗ്രൌണ്ടില്‍ രെടിയായിരുന്നു. ജാഥ തുടങ്കുമ്പോള്‍ ഉപായുടെ പതിവ് മിട്ടായി വിതരണം .ഉപ്പയുടെ കയ്യില്‍ ഒരു പാക്കറ്റ് വേറെ തന്നെ ഉണ്ട്. അത് വഴിയരികില്‍ കാഴ്ചക്കാരായ അന്യ മതസ്ഥര്‍ക്ക് വേണ്ടിയാണ്.(മൂന്ന് വര്ഷം മുമ്പുവരെ ഈ പതിവുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ മിട്ടായി ബാബു മാഷേ എല്പിക്കരാണ് പതിവ്.eriam സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍)
ഒടെരയില്‍ നീന്നു പൊടിയരിക്കഞ്ഞിയും കുടിച്ചു അങ്ങനെ ജാഥ പരോട്ടിപ്പോയില്‍ എത്തും.ദപ്പുമുട്ടി അവര്‍ നമ്മെ സ്വീകരിക്കും.ക്കൂടെ നല്ല തരി കാച്ചിയതും.അവിടുന്ന് മടങ്കുമ്പോള്‍ ഉസ്താദ് ഈണത്തി പാടുന്ന ആ പാട്ട് ഞാന്കളെ കണ്ണീരനിയിക്കും..... പാരോടീപ്പൊയിലെന്ന നാട്ടിലെ
മാന്യ മഹാ ജനങ്ങളെ
പ്രിയതിലസ്സലാം ചൊല്ലി
ഞങ്ങള്‍ മടങ്ങിപ്പോകുന്നു.
ഞങ്ങളൊക്കെ നടന്നു തളരുന്നു.മൈക്കിന്റെ കാളം കെട്ടിയ രണ്ടു സൈക്കിളുകള്‍ പിറകിലും മുമ്പിലും ഉണ്ട്.എന്റെ മൂത്ത ജേഷ്ടന്‍ അബുക്കര്‍ക്കക്ക,മോടോന്കാല്‍ അബുക്കര്‍ക്ക,സെക്രട്ടറി ഉമ്മെര്‍ക്ക തുടങ്കിയവരുടെ തുടങ്ങിയവരുടെ dhappu സന്ഗത്തെ പാലക്കൊടോന്‍ മഹാമൂദക്ക നയിക്കുന്നുണ്ട്.അശ്രക്കള്‍ ബദര്.............പാടിക്കൊണ്ട് ഉപ്പയടങ്ങിയ സംഗം പിറകെ.അതിന്റെ പിറകെ യുവാക്കളുടെ kadhina മുദ്രാവാക്യ sngam .'എഴാകാസം കയറിയതും ആദ്യം പാദം കുത്തിയതും
അന്ദ്രോനല്ല ആന്ദ്രീനല്ല
മുത്ത് മുഹമ്മദു നബിയാണ്.; (neel amstrong and edwin aldrin)ഞങ്ങള്‍ ആവേശത്തോടെ ഏറ്റു വിളിച്ചു.(ഇന്ന് മുദ്രാവാക്യം നിരോദിച്ചത് വലിയ ഭാഗ്യം തന്നെ. )
kaannankai palliyil കൂടിപ്പോയി ജാഥ തിരിച്ചു എത്തുമ്പോഴേക്കും ഉച്ചയാകും.അക്കാലത്തു നബിദിനത്തിന് പോത്തും ചോറും ഇല്ല.പള്ളിയിലെ മൌലൂട് കഴിഞ്ഞു തരി.ഞങ്ങളെപ്പോലുള്ള ഹത ഭാഗ്യര്‍ക്ക് അത് ഒരിക്കലും കിട്ടരേ ഇല്ല.
മഗ്രിബു കഴിഞ്ഞ ഉടനെ പരിപാടി ആരംഭിക്കുകയായി.എനിക്ക് വല്ലാതെ വിറ.ആദ്യമായി മൈക്കിനു മുന്നില്‍.മൂന്നു പേരാണ് സംഭാഷണ ഗാനത്തില്‍.ഉപ്പ,ഉമ്മ,മകന്‍,..കഷ്ട്ട കാലത്തിനു ഞാനാണ് ഉമ്മ.എല്ലാവരും എന്നെ ഉമ്മാ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്.മദ്രസയില്‍ പോകാത്ത മകനെയും(താടി മുസ്തഫ) കൊണ്ട് ഞാന്‍ സ്റെജില്‍ എത്തി.ഞാന്‍ ആരംഭിച്ചു....എടാ എടാ മോനെ
നട നട വേഗം
വടിയുണ്ടിവിടെ
അടി തന്നിടാന്‍
ഉപ്പ വരുന്നുണ്ട് മകനെ ഉപ്പ വരുന്നുണ്ട്,അതോടെ എന്റെ ശബ്ദം നിലച്ചു .ഞാന്‍ കരയാന്‍ തുടങ്ങി.എന്റെ 22 വയസ്സുവരെ പിന്നെ ഞാന്‍ സ്റെജില്‍ കയറിയിട്ടില്ല .പക്കര്‍ അന്ദ്രു,സക്കീര്‍ തുടങ്ങിയ മധുര ശബ്ദതിനുടമകള്‍ പിന്നീട് എല്ലാ വര്‍ഷവുപാടി സമ്മാനങ്ങള്‍ നേടുമ്പോള്‍ എനിക്കസൂയ തോന്നിയിട്ടുണ്ട്.
ellavarkkum nabidinaasamsakal ...........
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Friday, February 26, 2010
Saturday, February 13, 2010
സിബ്ലിംഗ് രിവല്രി (സാഹോദര്യ പക)
അന്ന് ഞാന്‍ തറവാട്ട് വീടിലെത്തിയപ്പോള്‍ സാലി (മരുമകളുടെ മകന്‍)മുറ്റത്തു കളിക്കുകയാണ്. 1.5 വയസ്സേ അവനുള്ളൂ.ഇന്ന് അവനു പുതിയ ഒരു അതിഥി കൂടിയുണ്ട് .അനുജത്തി ഫാത്തിമ .ഒരാഴ്ച്ചയെ ആയിട്ടുള്ളൂ അവള്‍ വന്നിട്ട്..അനുജത്തിയെ കാട്ടിത്തരുവാനുള്ള ഉത്സാഹത്തിലായിരിക്കും അവനെന്നു കരുതിയ എനിക്കാകെ തെറ്റിപ്പോയി.അവനെന്നെ വീട്ടിനകത്തേക്ക് കയറാന്‍ വിട്ടില്ല.മുത്തുക്കാക്ക ബാ തോട്ടില്‍ പൊകാ.അവന്‍ വാശിയായി .അവന്‍റെ കൈ പിടിച്ചു ഞാന്‍ പറമ്പിലും തോട്ടിലുമായി കുറെ സമയം നടന്നു.ഞാന്‍ വീട്ടില്‍ കയറാതെ നോക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു.കയറിയപ്പോള്‍ അവന്‍റെ മുഖം മ്ലാനമായി.അവസാനം ഞാനും...
എനിക്ക് കാര്യം മനസ്സിലായി.ഞാന്‍ കുഞ്ഞു കിടക്കുന്ന മുറിയിലേക്ക് കുറെ സമയത്തേക്ക് പോകുകയോ കുഞ്ഞിനെ കുറിച്ച് അന്വഷിക്കുകയോ ചെയ്തില്ല.അത് അവനെ സന്തോഷവന്നാക്കി.എന്നെ വീട്ടിനു പുറത്തെത്തിക്കാന്‍ അവന്‍ ഉത്സാഹിച്ചു കൊണ്ടേയിരുന്നു..അവസാനം അനിയത്തിയെ കാട്ടിത്തരാന്‍ ഞാന്‍ അവനോടു പറഞ്ഞു.മനമില്ലാ മനസ്സോടെ അവന്‍ വന്നു.
ഞാന്‍ മരുമകളോട് ചോദിച്ചു.അവള്‍ സാലിയെക്കുരിച്ചു പരാതി പറഞ്ഞു.അവന്‍റെ സ്വഭാവം ആകെ മാറിയിരിക്കുന്നു.മറ്റു കുട്ടികള്‍ ചെയ്യുന്നതിനുമുമ്പേ അവന്‍ കാര്യങ്ങള്‍ എല്ലാം ചെയ്തു തുടങ്ങിയിരുന്നു.കക്കൂസില്‍ പോകനോ മൂത്രമോഴിക്കണോ തോന്നിയാല്‍ അവന്‍ അറിയിക്കും.ബാത്രൂം ഉപയോഗിക്കാന്‍ അറിയാം.എന്നാലിപ്പോള്‍ എല്ലാം മാറിയിരിക്കുന്നു.പരമാവധി കിടക്കയില്‍ സാദിക്കും.ഭയങ്കര വാശി.
സിബ്ലിംഗ് രിവല്രി യെക്കുറിച്ച് ഞാന്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു.
അമ്മയുടെ വയറില്‍ കയറിക്കളിക്കുന്ന കുട്ടിയെ ഒരു ദിവസം വിലക്കുന്നു. മറ്റൊരു ദിവസം പുലരുമ്പോള്‍ കാണുന്നത് തന്റെ സ്ഥാനത്തു പുതിയ ഒരാളെയാണ്.അത്വരെ അമ്മയുടെ ചൂട് പറ്റിക്കിടന്ന അവന്‍റെ കൊച്ചു മനസ്സ് വേദനിക്കുകയാണ്.ബന്ടുക്കളൊക്കെ സമ്മാനങ്ങളുമായി വരുന്നു.ചിലര്‍ കുത്തുവാക്കുകളും പറയും.ഇനിയെല്ലാം കുഞ്ഞുവാവയ്ക്ക്.നനക്കൊന്നുമില്ല.മുറിയുടെ അരികിലിരുന്നു,ആരുടെയെന്ഖിലും തോളതിരുന്നു അവന്‍ സങ്കടപ്പെടുന്നുണ്ടാകാം.
ഇതുവരെ തന്റെ കാര്യങ്ങള്‍ മാത്രം നോക്കിയിരുന്ന അമ്മയുടെ സമയം മറ്റാരോ കവര്ന്നിരിക്കുന്നു.അവന്റെ പക വളരുകയാണ്.പിതാവ് വീടിലേക്ക് വരുമ്പോള്‍ ആരെയാണ് ആദ്യം നോക്കിയത് എന്നുപോലും അവന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്.ഈ പ്രതിഭാസത്തിനാണ് psychologyil, sibling rivelry എന്ന് പറയുന്നത് .
സഹോദരങ്ങള്‍ തമ്മിലുള്ള പക എന്ന് ഇതിനെ വേണമെങ്ങില്‍ പറയാം.ഇത് രണ്ടു തരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്.ഒന്ന് കുട്ടികളുടെ മാനസിക വളര്‍ച്ചയെ തടയുന്നു.മറ്റേതഉ സഹോദരങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന പക ജീവിതാവസാനം വരെ തുടരുന്നു.
രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ മൂത്തവന് അതിനുള്ള വിദ്യാഭ്യാസം നല്‍കിയിരിക്കണമ .അവനുകിട്ടേണ്ട ശ്രദ്ധയിലും അങ്ങീകാരത്തിലും ഒരു കുറവും വന്നതായി അവനു തോന്നരുത്. എല്ലാ മക്കളോടും സ്നേഹം ഒരുപോലെ പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കുക.നമ്മുടെ മനസ്സില്‍ അത് ഉണ്ടായിട്ടു കാര്യമില്ല.കുട്ടികള്‍ക്കും അങ്ങനെ തോന്നിക്കെണ്ടതുന്ദ്.

Subscribe to:
Comments (Atom)