Popular Posts

Monday, June 7, 2010

പൂട്ടിപ്പോകുന്ന സ്കൂളുകള്‍

പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര്‍ വരമ്പുകളില്ലാതെ തന്‍റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്കുന്ന മാന്യ ഗുരുക്കന്മാര്‍ ഇതൊരു ഗുരു നിന്ദ യായി കണക്കാക്കരുതേ എന്ന പ്രാര്‍ഥനയോടെ.........

തങ്ങളുടെ നികുതിപ്പണം കൊണ്ട് നടന്നു പോകുന്ന,വലിയ ഗ്രൌണ്ടും മറ്റു സൌകര്യവുമുള്ള ,ലാബും,ലൈബ്രറിയും,കമ്പ്യൂട്ടറും വേണ്ടതിലതികമുള്ള തൊട്ടടുത്ത അണ്‍ aided സ്കൂളിനെക്കള്‍ 10 മടങ്ങ്‌ ശമ്പളം പറ്റുന്ന അധ്യാപകരുള്ള ,വീടിനടുത്തുല്ല,ഗവന്മേന്റ്റ് സ്കൂളില്‍ മക്കളെ വിടാതെ എന്തിനാണ് രക്ഷിതാക്കള്‍ അണ്‍ aided തേടിപോകുന്നത് ????????

കാരണങ്ങള്‍ ഇതും ആകാം...

1.വയസ്സറിയിച്ചാല്‍ HM ആയി.
ഒരു സ്ഥാപനത്തിന്‍റെ ഗുണ നിലവാരവും ജനസമ്മിതിയും ഉയര്‍ത്തുന്നതില്‍ അതിന്‍റെ തലവനു പ്രധാന പങ്കുണ്ട്. എന്നാല്‍ കുട്ടികളും,അധ്യാപകരും,രക്ഷിതാക്കളും അടങ്ങിയ ഈ മുച്ചക്രവണ്ടിയുടെ ഡ്രൈവറാകാന്‍ യാതൊരു ലൈസെന്‍സും ആവശ്യമില്ല.50 വയസ്സായാല്‍ മതി.(അതിനിടയില്‍ KER KSR തുടങ്ങിയ IAS,IPS നേടുന്നവര്‍ ഇല്ലാതില്ല.)
അങ്ങനെ അടിത്തൂണ്‍ പറ്റാന്‍ കാലമാകുമ്പോള്‍ കിട്ടുന്ന ഈ പ്രമോഷന്‍ ചില്ലറ സാമ്പത്തിക നേട്ടം ഉള്ളതിനാല്‍ ആരും ഒഴിവാക്കില്ല.അതായത് HM ആകുമ്പോള്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു വികാരമുണ്ട്. ഞാന്‍ പെന്‍ഷന്‍ ആകുന്നു എന്നവികാരം .സ്കൂളിന്റെ ദൈനം ദിന പ്രവര്തനങ്ങളിലോ ,വികസനപ്രവര്തനങ്ങളിലോ പൂര്‍ണ്ണമായും മുഴുകാന്‍ ഇവരില്‍ പലര്‍ക്കും സാധിക്കുന്നില്ല.എല്ലാത്തിന്റെയും കണക്കു സൂഷിപ്പുകാരന്‍ താനാണ്.അതില്‍ അണ പൈ വ്യത്യാസം വന്നാല്‍ എന്‍റെ പെന്‍ഷന്‍ തടയപ്പെടും .24 മണിക്കൂറും ഈ ചിന്തയിലായിരിക്കും പാവം....ഹെന്‍റെ പെന്‍ഷന്‍...ഹെന്‍റെ പെന്‍ഷന്‍....സ്കൂളില്‍ രാവിലെ വന്നത് മുതല്‍ മല്ലിടുകയാണ്,ഒരു ബില്ലിലെ 50 പൈസയുടെ വ്യത്യാസം ശരിയാക്കാന്‍.സര്ട്ടിഫിക്കട്ടിണോ ഒപപിനോ വരുന്നവരെ രണ്ടോ മൂന്നോ ദിവസം നടത്തിക്കുവാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല.നാട്ടുകാരെ മുഴുവന്‍ സ്ഥാപനതിനോട് വേരുപ്പുല്ലവരാക്കാന് രണ്ടോ മൂന്നോ കൊല്ലം കൊണ്ട് ഇവര്‍ക്ക് സാധിക്കുന്നു.കുട്ടികളുടെയും അധ്യാപകരുടെയും ദൈനം ദിന പ്രശ്നങ്ങളില്‍ ഇടപെട്ടു അഭിനന്ദിച്ചും ശാസിച്ചും മുന്നോട്ടു പോകേണ്ട HM അവരെ കാണുന്നില്ല, പരാതികള്‍ക്ക് ചെവി കൊടുക്കുന്നില്ല.ഇങ്ങനെ രണ്ടോ മൂന്നോ വര്ഷം HM കസാരയെന്ന കൈപ്പു കഷായം കുടിച്ചിറക്കി അവര്‍ വിരമിക്കുന്നു.
പരിഹാരം ;
സര്‍വീസിലുള്ള അധ്യാപകര്‍ക്ക് മാനജ്മെന്റ്റ് അഭിരുചി പരീക്ഷ നടത്തി ഒരു HM സര്‍വിസ് ലിസ്റ്റ് തയ്യാറാക്കുക.
മ്മാസം ചില്ലറ അധികം ലഭിക്കുമെന്ന് കരുതി ആരും ഈ സ്ഥാനം ആഗ്രഹിക്കാതിരിക്കുക.നിങ്ങള്‍ കുട്ടികള്‍ക്ക് നല്ല അധ്യാപകര്‍ ആയിരിക്കാം, ആ പേര് തന്നെ തുടരുന്നതാണ് നല്ലത്.ശിഷ്ട ജീവിത മനസ്സമാധാനത്തിനും അതാണ്‌ നല്ലത്.എന്തിനാണ് leadership നൈപുണി ഇല്ലാത്തവര്‍ ഇത്തരം ഒരു സ്ഥാനവും വാങ്ങി അധ്യാപക ജീവിതത്തിന്റെ അവസാനകാലമ ഒരു സ്ഥാപനത്തെ നശിപ്പിക്കാന്‍ തന്റേതായ പങ്കു കൂടി നിര്‍വഹിച്ചു പടിയിറങ്ങുന്നത്?
2.കന്നി മാസത്തിലെ ശ്വാവും
ഓടിറ്റരും ഒരേ തരം
ചുവന്ന പെസിലും കൂര്‍പ്പിച്
അങ്ങുമിങ്ങും പലായനം. പണ്ട് പൊറ്റക്കാട് ഇങ്ങനെ എഴുതിയത് ഇപ്പോഴും പ്രസക്തംമാണ്. അധ്യാപകര്‍ ഏറ്റവും പേടിക്കുന്ന ഒരു ജീവി അധോ, ഉപരി മണ്ഡല ഗുമസ്തന്മാരാന്.സ്കൂളില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഫീസ്‌ വാങ്ങും .ആ ഫീസ്‌ നിരക്ക് അരിക്ക് കിലോ ഒരു രൂപയില്‍ താഴെ ഉണ്ടായിരുന്ന പൌരാണിക കാലത്ത് നിശ്ചയിച്ചതാണ്.ആറു രൂപയാ മാറ്റോ. അത് സ്പോര്‍ട്സിനു 5 പൈസ,scouttinu ആറ് പൈസ എന്ന്ന ക്രമത്തില്‍ പത്തിലധികം അക്കൌന്റുകളിലേക്ക് പോകണം .എന്നിട്ട് ട്രഷറിയില്‍ അടക്കണം.അന്ജോളം ബുക്കുകളില്‍ ഇത് എഴുതിവേക്കണം.അധ്യാപകര്‍ക്ക് രടാഴ്ചതെ പണിയായി.എങ്ങനെ ചെയ്താലും തെറ്റുവരും. അതും പ്രതീക്ഷിച്ചു ആ ചുവന്ന പെന്സില്കാര്‍ പിറകെ തന്നെയുണ്ട്പെന്‍ഷന്‍ തടയാന്‍!ഈ തുക ട്രഷറിയില്‍ അടക്കുന്നത് ഓരോ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ ആണ്. അതിനും ഒരു പാട് പണികള്‍ ഉണ്ട്. അതുകൊണ്ട് ആരും പിനവലിക്കാറില്ല. സര്‍ക്കാരിനു മുതല്ക്കൂട്ടാക്കും.കച്ചരയില്ലല്ലോ!!!
ഒന്നുകില്‍ ഇത് ഒഴിവാക്കുക,അല്ലെങ്കില്‍ 50 രൂപയെങ്കിലും ആയി വര്‍ധിപ്പിക്കുക..എന്നിട്ട് അധ്യാപകരെ പൂര്‍ണ്ണമായും വിശ്വസിച് ആവശ്യത്തിനു ചെലവഴിക്കാന്‍ വീട്ടുകൊദുക്കുക. അധ്യാപകര്‍ കക്കില്ല കേട്ടോ.
3 മ്യൂസിയം ;
സ്കൂള്‍ തുടങ്ങിയ കാലം മുതലുള്ള വസ്തു വഹകള്‍ ഇന്നും കേടു കൂടാതെ സംരക്ഷിച്ചിരിക്കുന്ന നല്ലൊരു മ്യൂസ്യം കൂടിയാണ് നമ്മുടെ സ്കൂളുകള്‍.പൊട്ടിയ ടെസ്ട്യൂബിന്റെ ചില്ലുകളും,അത് കൊണ്ടുവന്ന പെട്ടികളും,ഒടിഞ്ഞ ബെഞ്ചിന്റെ കാലും നമുക്കവിടെ കാണാം.ലാബിലോ ലൈബ്രറിയിലോ ഇത്തരം വസ്തുക്കള്‍ കൊണ്ട് തിരിയാന്‍ ഇടമുണ്ടാകില്ല.ഇതൊക്കെ അക്രിക്കടക്കാര്നു കൊടുക്കാനോ,കുഴിച്ചു മൂടാണോ hm ഒരിക്കലും സമ്മതിക്കില്‍.കാരണം ഇവ സ്ടോക്ക് രജിസ്റ്ററില്‍ രേഖപ്പെടുതപ്പെട്ടതാണ്.ആ പൊട്ടിയ കഷ്നമെങ്ങിലും കാണിക്കേണ്ടിവരും ,അല്ലെങ്കില്‍ ഹെന്റെ പെന്‍ഷന്‍.....(ആദ്യം ആ സ്ടോക്ക് രജിസ്റ്റേര്‍ കത്തിച്ചു കളയണം )
നിങ്ങള്‍ ആ സ്ടാഫ്ഫ് റൂമില്‍ ഒന്ന് കയരിനോക്കൂ..പത്തു വര്ഷം മുമ്പേ സ്ഥലം മാറിപ്പോയ അധ്യാപകരുടെ സ്ഥാവര ജങ്ങമ സ്വത്തുക്കള്‍ മുതല്‍ കുട്ടികള്‍ക്ക് തിരിച്ചു കൊടുക്കാത്ത അവരുടെ പ്രൊജക്റ്റ്‌ ,അസ്സൈന്മെന്റ്,കളക്ഷന്‍ റിക്കാടുകള്‍ വരെ നിറഞ്ഞു കവിഞ്ഞിരിക്കുന്നതുകാനാം.ആ വാട്ടര്‍ ടാങ്ക് കഴുകിയിട്ട് കാലം എത്രയായി? മനസ്സുള്ള അധ്യാപകര്‍ ഉണ്ട് .പക്ഷെ പലരും ഒരുകുപ്പായം രണ്ടു ദിവസം ഇടണമെന്ന് ആഗ്രഹിക്കുന്നവരാണ്.അത് കൊണ്ട് സ്വന്തം കസാരയിലെ പൊടിപോലും തട്ടില്ല. അതിനുമുകളില്‍ ഒരു കടലാസ് വിരിച്ചു ഇരിക്കുകയെ ഉള്ളൂ.(സ്കൂളിനെ സ്വന്തം വീടുപോലെ കണ്ടു സംരക്ഷിക്കുന്ന ധാരാളം അധ്യാപകര്‍ ഉണ്ട്.)
4.കാട്ടിലെ തടി തേവരുടെ .....=ലോക ബാങ്കിന്‍റെ......

ഇന്ന് സ്കൂളിലെ പ്രാഥമിക സവ്കര്യങ്ങല്‍ വര്‍ധിച്ചിട്ടുണ്ട്.ഓരോ വര്‍ഷവും ഇവ അനുവദിച്ചുകൊണ്ടേ ഇരിക്കുന്നു.കഴിഞ്ഞ വര്ഷം പണിത മൂത്രപ്പുരകള്‍ ഈ വര്ഷം ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഈ വര്ഷം വീണ്ടും പുതിയ മൂത്രപ്പുര അനുവദിക്കുന്നു.ഓരോ സ്കൂളിലും പോയാല്‍ നൂറുകണക്കിന് മൂത്രപ്പുരകള്‍ കാണാം,ധൈര്യം ഉണ്ടെങ്കില്‍ ഇവിടെ കയറി മൂത്രമൊഴിക്കൂ എന്ന് നമ്മെ വെല്ലുവിളിക്കുന്നവ.കുട്ടികള്‍ക്ക് കക്കൂസില്‍ പോകാന്‍ തോന്നിയാല്‍ അപമാനിതനായത് തന്നെ.വെള്ളമുള്ളതില്‍ ക്ലോസെട്ടില്ല,ക്ലോസ്ട്ടുള്ളതില്‍ വെള്ളമില്ല,ഇത് രണ്ടുമുള്ളതില്‍ ആല്‍മരം മുളച്ചിരിക്കുന്നു.മൂത്രപ്പുരയുടെ എണ്ണം കണ്ടാല്‍ തോന്നും ഇതെന്താ മൂത്രാലയമാണോ എന്ന്.അധ്യാപകരെ! നിങ്ങള്‍ക്കായി ഒഴിച്ച് വെച്ച ബാത്രൂം രണ്ടെന്നമില്ലേ,അതുപോലെ മറ്റുള്ളവയും സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.

ഇന്ന് പഠനം IT അധിഷ്ടിതമാനല്ലോ.വിക്ടര്സ്ചാനല്‍ ലഭിക്കുവാന്‍ ആദ്യം ജില്ലാപഞായത് എല്ലാസ്ക്കൊളുകള്‍ക്കും ഡിഷ്‌ ആന്റിന അനുവദിച്ചു.അതുസ്ഥാപിച്ചു കഴിഞ്ഞ ഉടനെ MLA ഫണ്ടില്‍ നിന്നും ഇത് തന്നെ അനുവദിച്ചു.കുറച്ചു കഴിഞ്ഞു IT @ സ്കൂളിന്റെ വകയും.ഇതേ തരത്തില്‍ തന്നെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന LCD പ്രോജെക്ടരും നലകിയ്ത്.കുറഞ്ഞത് മൂണോ നാലോ LCD പ്രോജെക്ടര്‍ ഇന്ന് ഓരോ സ്കൂളിലും ഉണ്ട്.ഇവ കുട്ടികള്‍ക്ക് കാണിക്കുവാനുള്ള സവ്കര്യം മിക്ക സ്കൂളുകളിലും ഇല്ല.കൊടുക്കുന്നവര്‍ക്കും അറിയില്ല ,വാങ്ങുന്നവര്‍ക്കും അറിയില്ല എന്താണ് സ്കൂളുകള്‍ക്ക് വേണ്ടത് എന്ന്.
അഞ്ചു പ്രിന്റെരുകള്‍ ഉള്ള സ്കൂള്‍ ഉണ്ട് .ഒന്നും ഇല്ലാത്തവയും ഉണ്ട്.
5.ലൈബ്രറി
സ്കൂള്‍ ലിബ്രികളില്‍ പൊടിപിടിച്ചു കിടക്കുന്ന പുസ്തകങ്ങള്‍ക്ക് കണക്കില്ല.ഈ വര്ഷം എല്ലാ സ്കൂളുകള്‍ക്കും ഒന്നര ലക്ഷം രൂപയുടെ പുസ്തകം വീണ്ടും അനുവദിച്ചിരിക്കുന്നു.ഇനി സ്കൂളുകള്‍ക്ക് പുസ്തകങ്ങളാണോ വേണ്ടത്?അവ വിതരണം ചെയ്യാനുള്ള സംവിധാനമല്ലേ ?

ദിവസം മുഴുവനും ക്ലാസ്സില്‍ പോകേണ്ട അധ്യാപകനായിരിക്കും ലൈബ്രറി ചാര്‍ജ്.അദ്ദേഹത്തിന് ഒഴിവുണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് ഒഴിവില്ല,കുട്ടികള്‍ക്ക് ഒഴിവുവരുമ്പോള്‍ അദ്ദേഹം ഫ്രീയല്ല.രോഗി ഇചിക്കുന്നതും ,വൈദ്യര്‍ കല്‍പ്പിക്കുന്നതും ......കാരണം പുസ്തകം കുട്ടികളെടുത് കീറിപ്പോയാല്‍ പെന്‍ഷന്‍...............

ഒരു പരിഹാരമുണ്ട്,സര്‍ക്കാര്‍ കുറച്ചു പൈസ PTA ക്ക് കൊടുക്കുക.അവര്‍ നിയമിക്കട്ടെ പ്രാദേശിക ലിബ്രരരിയന്മാരെ .അലമാരയില്‍ വിശ്രമിക്കുന്ന ലക്ഷക്കണക്കിന്‌ പുസ്തകങ്ങള്‍ പുറം ലോകം കാണട്ടെ.

6.കോഴ്സുകള്‍,മീറ്റിങ്ങുകള്‍

അവധിക്കാലത്തും അല്ലാതെയുമായി അധ്യാപകര്‍ നിര്‍ബന്ധമായും 15 ദിവസ കോഴ്സ് കഴിഞ്ഞിരിക്കനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഏതെങ്കിലും അധ്യാപകര്‍ ഈ കോഴ്സുകളെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടോ?സര്‍ക്കാരിന് കോടികള്‍ നഷ്ട്ടം,കുട്ടികള്‍ക്ക് അധ്യായനടിനങ്ങളും.ഈ കോര്സുകളിലെ പ്രധാന പരിപാടി ഗ്രൂപ്പുകളായി തിരിക്കലും,അങ്ങനെ വൈകുന്നേരം വരെ സമയം കൊല്ലലുമാണ്.ആവര്‍ത്തന വിരസതയുടെ കൊടുമുടികള്‍ കയരാനാഗ്രഹിക്കുന്നവര്‍ ഇവിടെ വരിക.കൂടാതെ എത്ര തരാംmeettingukalക്കാന് HM പങ്ങേടുക്കെണ്ടത്? dd,ജില്ലാപഞ്ഞയത്,ബ്ലോക്ക്പഞായത്,deo,aeo,ഗ്രാമ പഞ്ചായത്ത്,ഇങ്ങനെ പലതരം.സ്കൂളില്‍ ഇരിക്കാന്‍ അനുവദിക്കില്ല.ഇതെല്ലം ഒരു ഇ മെയില്‍ വഴി പറയാനുള്ള കാര്യമേ ഉണ്ടാകൂ.

NLP(ന്യൂറോ ലിംഗ്വിസ്ടിക് പ്രോഗ്രാം)TA(ട്രന്സാഷനാല്‍ അനാലിസിസ്)തുടങ്ങിയ ആധുനിക മനശാസ്ത്ര സന്ഗേതങ്ങളെ കുറിച്ച് കേരളത്തിലെ എത്ര അധ്യാപകര്‍ക്ക് അറിയാം? ആധുനിക മാനജ്മെന്റ്റ് തന്ത്രങ്ങള്‍ എത്രപേര്‍ കേട്ടിട്ടുണ്ട്?പാടപുസ്തകതിലും, ഹാന്‍ഡ് പുസ്തകത്തിലും കൊടുത്ത കാര്യങ്ങള്‍ ഇങ്ങനെ ചര്‍വിത ചര്‍വണം നടത്തേണ്ടതുണ്ടോ?പരിശീലന പരിപാടികള്‍ പൊളിചെഴുതുക.അതിനു വേണ്ടി മുടക്കുന്ന കോടികള്‍ക്ക് പ്രയോജനം ഉണ്ടാകട്ടെ.

7.രാഷ്ട്രീയം ;വിദ്യാര്‍ഥി രാഷ്ട്രീയം ഏറെ ചര്‍ച്ചകള്‍ നടന്ന കാര്യമാണ്.ജനാധിപത്യ ബോധാമുണ്ടാക്കുകയാനല്ലോ ഇതിന്റെ ഉദ്ദേശ്യം .എന്നാല്‍ കയ്യൂക്കിന്റെ മഹത്തായ പാഠങ്ങളാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നാം പകര്‍ന്നു നല്‍കുന്നത്.ഒരു സ്കൂളിലെ ഭൂരിപക്ഷ വിദ്യാര്തികളല്ല,കയ്യൂക്കുള്ള കുറച്ചുപെരാന് അവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്.അവര്‍ ആസ്കൂളിലെ ഏറ്റവു IQ കുറഞ്ഞവര്‍ ആയിരിക്കും. അവര്‍ക്ക് പഠിച്ചു ആളാവാന്‍ പറ്റില്ല.അവരെ സംരക്ഷിക്കാന്‍ പുറത്തും ഇതേ വിഭാഗം ഉണ്ടാകും.ഇവരെ തൊട്ടുകളിക്കാന്‍ അധ്യാപകര്‍ മുതിരാറില്ല.യഥാര്‍ത്ഥ അച്ചടക്കമെന്താനെന്നു പല സ്കൂള്‍ അധികൃതര്‍ക്കും അറിയില്ല.സ്കൂളിലെ ക്രമസമാധാനം പാലിക്കാന്‍ പുറത്തുള്ള ചുമട്ടു തൊഴിലാളികളെ എല്പിച്ചുകൊടുക്കുന്ന അദ്യാപകര്‍ പോലുമുള്ള നാടാണിത്.ഒന്നുകില്‍ മറ്റു പാര്‍ട്ടിക്കാര്‍ അഭിമാനം പണയം വെച്ച് എല്ലാം സഹിച്ചിരിക്കുക,അല്ലെങ്കില്‍ അണ്‍ ഐടെഡില്‍ ചേര്‍ന്ന് പഠിക്കുക.ഇപ്പോഴത്തെ വിദ്യാര്‍ഥി രാഷ്ട്രീയം കുട്ടികളില്‍ ക്രിയാത്മകതയോ,അഭിമാന ബോധമോ,രാഷ്ട്രബോധാമോ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല.

8.രക്ഷിതാക്കള്‍ ;കുട്ടികള്‍ക്ക് ദിവസവും അമ്ബതുരൂപ പോക്കറ്റ് മണി കൊടുക്കുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത്.എന്നാല്‍ സ്കൂളിനു വേണ്ടി അന്ജുരൂപാ കൊടുക്കാന്‍ അവര്‍ക്ക് വല്ലാത്ത മടിയായിരിക്കും.തങ്ങളുടെ മക്കള്‍ ദിവസത്തിന്റെ ഭൂരിഭാഗ സമയവും ചെലവഴിക്കുന്ന സ്കൂളിനു വേണ്ടി വര്‍ഷത്തില്‍ കുറച്ചു ചെലവഴിക്കാന്‍ തയ്യാറായാല്‍ സര്‍ക്കാരിനെ കാത്തു നില്‍ക്കാതെ തന്നെ പല ആധുനിക സവ്കര്യങ്ങളും നമുക്കുണ്ടാക്കാം .അതിനു രക്ഷിതാക്കള്‍ തയ്യാരാവനമെകില്‍ മക്കളെ വിശ്വസിച്ചയക്കാന്‍ ,അവര്‍ക്ക് വേണ്ടുന്ന എല്ലാം നല്‍കാന്‍,ട്യൂഷന് പോകണ്ടാത്ത അവസ്ഥ ഉറപ്പു വരുത്താന്‍ അധ്യാപകര്‍ക്ക് സാധിക്കണം.അങ്ങനെ ഒരു സ്വര്‍ഗീയ സ്കൂളാവാന്‍ നമ്മുടെ സര്‍ക്കാര്‍ ,ഐടെഡ് സ്കൂളുകള്‍ക്ക് സാധിക്കാട്ടെ.(ഇങ്ങനെ പോയാല്‍ നമ്മുടെ കച്ചവട,സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോകും കേട്ടോ......)