Popular Posts

Monday, May 21, 2012

അകലെ അറബിനാട്ടില്‍ 3

ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ അബൂദാബിയിലേക്ക്‌ യാത്ര തിരിച്ചു.ഷാര്‍ജ പട്ടണം കഴിഞ്ഞു വിജനമായ മരുഭൂവിലൂടെ.200km ഇല്‍ അധികമുണ്ടെന്ന് തോന്നുന്നു അബുദാബിക്ക്.ഇടയ്ക്കു കാറിന്റെ സ്പീഡോമീട്ടരില്‍ നോക്കിയപ്പോള്‍ 150km /h ...........ആ രണ്ടുമണിക്കൂര്‍ യാത്ര അലിയുടെ വില്ലയില്‍ അവസാനിച്ചു.മുറൂര്‍ എന്നാണ് ആസ്ഥലത്തിന് പേര്‍.പേര് കേട്ടപ്പോള്‍ എനിക്ക് പറൂര്‍ ആണ് ഓര്‍മ വന്നത്. മൂന്നു മുറികളുള്ള വില്ലയാണ്.വില്ല എന്ന മനോഹര സങ്കല്പം അവിടെ അവിടെ എനിക്കവസാനിച്ചു.മുറികളെ ഒരു ഇടനാഴികൊണ്ട് വേര്‍തിരിച്ചിരിക്കുന്നു.ഒരു കിച്ചണ്‍.
മൂന്നു മുറികളിലും മൂന്നു കുടുംബം.വില്ലയില്‍ കയറിയാല്‍ സ്വന്തം മുറിയില്‍ കയറുക വാതില്‍ അടക്കുക ,ഇതാണ് മര്യാദ.ഒരു മുറിക്കു മാത്രം മുപ്പതിനായിരം രൂപ മാസ വാടക വരും.അടുക്കള മൂന്നു കുടുംബവും പങ്കിട്ടെടുക്കുക.ഭാഗ്യത്തിന് രണ്ടു ബാത്ത്റൂം ഉണ്ട്.ഒരുമയുണ്ടെങ്ങില്‍ ഉലക്കമേലും കിടക്കാമെന്ന മലയാള പഴം ചൊല്ലിന്റെ അര്‍ഥം അറിയനമെങ്ങില്‍ ഗള്‍ഫില്‍ വരണം.നാട്ടില്‍ വിശാലമായ വീട്ടില്‍ ജേഷ്ടനുജത്തിമാര്‍ മക്കളുമായി താമസിക്കുന്നുന്ടെങ്ങില്‍ അവിടെ നടക്കുന്ന ജിഹാദ് നമ്മളെ ആരും പറഞ്ഞറിയിക്കേണ്ട. ഇവിടെ മൂന്നു ആരാന്‍ കുടുംബങ്ങള്‍ മക്കളുമായി അടുക്കളയും,ബാത്രൂമുമൊക്കെ ഷെയര്‍ ചെയ്യുന്നു.അപാരമായ സഹനം ആവശ്യമുണ്ട് അതിനു.ഗള്‍ഫുകാര്‍ കല്യാണം കഴിച്ചാല്‍ ഉടന്‍ ചെയ്യേണ്ട ഒരു കാര്യം ഭാര്യയെ എത്ര കടം എടുതിട്ടയാലും വേണ്ടില്ല,ഉടനെ കയറ്റുക.ഒരു മൂന്നു മാസതെക്കെങ്ങിലും.അത് അവള്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല ജീവിത പരിശീലനം ആകും.കൂടാതെ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വലിയ കൊട്ടാരങ്ങള്‍ നാട്ടില്‍ കെട്ടണമെന്ന് അവര്‍ ആവശ്യപ്പെടുകയുമില്ല.ഇടയ്ക്കു നിങ്ങള്‍ കിടക്കുന്ന ആ ബെഡ് സ്പയ്സും ഒന്ന് കാണിക്കണം. .
അവിടെ അലിയുടെ മകളുടെ കുസൃതികളുമായി കൂട്ട് ചേര്‍ന്ന് കുറെ നേരം കഴിഞു.(ചിത്രം)കൂടുതലും അറബികള്‍ താമസിക്കുന്ന ഏറിയ ആണ്.വാഹനങ്ങളോ തിരക്കോ ഇല്ല.

Thursday, May 17, 2012

ഷാര്‍ജ പള്ളിയിലെ ജുമാ ..(Arabinadu part 2)

ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ്‌ ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന്നപ്പോള്‍ തന്നെ വയര്‍ ഫുള്‍.വെറുതെയല്ല പാകിസ്ഥാനികള്‍ ഇങ്ങനെ ഭീമാകാരന്മാര്‍ ആകുന്നത്.ആശരഫ്ക്കന്റെ മുറിയില്‍ നിന്നാണ് ഞാന്‍ ഒരു ബാച്ചിലര്‍ റൂമിന്റെ ചിട്ടവട്ടങ്ങള്‍ ആദ്യം പഠിച്ചു തുടങ്ങിയത്.നിരത്തിയിട്ട കട്ടിലുകളില്‍ രണ്ടുമൂന്നുപേര്‍ ഉറങ്ങുന്നുണ്ടായിരുന്നു(നൈറ്റ് ദ്യൂട്ടിക്കര് ).വാതിലുകള്‍ ശബ്ദമില്ലാതെ തുറക്കുന്നു.എല്ലാവരും വളരെ പതുക്കെ സംസാരിക്കുന്നു.ഞാന്‍ അല്പം വിശ്രമിച്ചു.ഒരു രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞത് ജീവിതത്തില്‍ ആദ്യമാണെന്ന് തോന്നുന്നു.(അതിന്റെ ഹാങ്ങ്‌ ഓവര്‍ കുറെ ദിവസത്തെക്കുണ്ടായിരുന്നു).അല്പം കഴിഞ്ഞപ്പോള്‍ ജുമാ നമസ്കാരത്തിന് സമയമായി.റൂമില്‍ നീന്നു തന്നെ എല്ലാവരും വുളു എടുത്തു.മുസല്ലകള്‍ കയ്യില്‍ കരുതി.അതിന്റെ രഹസ്യം പള്ളിക്കടുത്ത് എത്തിയപ്പോളാണ് ഞാന്‍ അറിഞ്ഞത്.പള്ളി വിദൂരത് കാണുന്നുണ്ട്.മുറ്റത്തും റോഡിലും നിറയെ ആളുകള്‍.തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിക്കുന്നു.ഒരു തണല്‍ തേടി ഞങ്ങള്‍ അലഞ്ഞു.അവസാനം വലിയൊരു കെട്ടിടത്തിന്റെ അരികു കിട്ടി.മഹ്ഷരയിലെക്കുള്ള ട്രെയിനിംഗ് ഇവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നു.
അവിടെ രസകരമായ ഒരു കാഴ്ച കണ്ടു.ഒരു സൈക്കിള്‍ വലിയൊരു ഇരിമ്പു പൈപ്പില്‍ kattichangala കൊണ്ട് വിലയേറിയ പൂട്ടിട്ടു ബന്ധിച്ചിരിക്കുന്നു.(ശരജയിലും കള്ളന്മാരുണ്ടോ ആവോ?)(ചിത്രങ്ങള്‍ നോക്കുക)
ഏതായാലും അറബിപ്പള്ളികളിലെ വിശാലതയില്‍ തണുത്ത കാറ്റുമീടു നമസ്കരിക്കുന്ന മലയാളികള്‍ക്ക് ഇതൊക്കെ ഒരു പാഠം തന്നെ.
ഉച്ച ഭക്ഷണം അലിയുടെ തന്നെ ഒരു ബന്ധുവായ റഷീദ് കാന്റെ കൂടെയാണ്.ധാരാളം ഭക്ഷണം കഴിക്കുവാനും ,അത് പോലെ കഴിപ്പിക്കുവാനും താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം എന്ന് മനസ്സിലായി.അയക്കൂറ ബിരിയാനിയായിരുന്ന്‍.