ഓരോ പെരുന്നാള്‍ പുലരിയിലും മനസ്സില്‍ എത്തുന്ന കുളിര്മയുള്ള ഓരോര്മയാണ് മക്കത്തെ വെള്ളത്തിലുള്ള ആ കുളി.സുബഹ് ബാങ്ക് വിളിക്കുമ്പോള്‍ ഉമ്മ വന്നു ഉണര്തുകയായി.വേഗം പുഴയില്‍ പോയി കുളിച്ചു വരൂ, ഇപ്പോള്‍ പുഴയിലൂടെ ഒഴുകുന്നത് മക്കത്തെ വെള്ളമായിരിക്കും.വെളി വന്നാല്‍ അത് നഷ്ടമാകും. മണക്കുന്ന സോപ്പുമെടുത്ത് പുഴയിലേക്ക് ഓടിയെത്തുമ്പോഴേക്കും കൂട്ടുകാരൊക്കെ ഹാജരായിരിക്കും. ആ കണ്ണാടി വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള അനുഭൂതി -ശരിക്കും മക്കത്തെ വെള്ളത്തില്‍ കുളിച്ച അനുഭൂതി -ഇന്നും ഉള്കുളിരോടെയല്ലാതെ ഓര്‍മിക്കാന്‍ പറ്റില്ല
പെരുന്നാള്‍ ആശംസകള്‍
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്‍ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...