Popular Posts

Tuesday, September 30, 2008

മക്കത്തെ വെള്ളത്തില്‍ ഒരു കുളി

ഓരോ പെരുന്നാള്‍ പുലരിയിലും മനസ്സില്‍ എത്തുന്ന കുളിര്‍മയുള്ള ഓരോര്‍മയാണ് മക്കത്തെ വെള്ളത്തിലുള്ള ആ കുളി.സുബഹ് ബാങ്ക് വിളിക്കുമ്പോള്‍ ഉമ്മ വന്നു ഉണര്തുകയായി.വേഗം പുഴയില്‍ പോയി കുളിച്ചു വരൂ, ഇപ്പോള്‍ പുഴയിലൂടെ ഒഴുകുന്നത് മക്കത്തെ വെള്ളമായിരിക്കും.വെളി വന്നാല്‍ അത് നഷ്ടമാകും. മണക്കുന്ന സോപ്പുമെടുത്ത് പുഴയിലേക്ക് ഓടിയെത്തുമ്പോഴേക്കും കൂട്ടുകാരൊക്കെ ഹാജരായിരിക്കും. ആ കണ്ണാടി വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള അനുഭൂതി -ശരിക്കും മക്കത്തെ വെള്ളത്തില്‍ കുളിച്ച അനുഭൂതി -ഇന്നും ഉള്‍കുളിരോടെയല്ലാതെ ഓര്‍മിക്കാന്‍ പറ്റില്ല
പെരുന്നാള്‍ ആശംസകള്‍

1 comment:

Pakku's Blog said...

ഉമ്മമാര്‍ നമുക്കു പറഞ്ഞു തന്നിരുന്ന അത്തരം സാങ്കല്പിക കഥകള്‍ പോലും നമ്മെ നന്മയിലേക്ക് നയിക്കാന്‍ പര്യാപ്തമായിരുന്നു. അന്നത്തെ ആനക്കല്ലും ,വളവിലെ പുഴയും ഇന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന കാഴ്ച വേദനകരം!

സി.ടി.പി. ആലക്കാട്.