Popular Posts

Thursday, December 24, 2009

ആനക്കല്ല്

രണ്ടാം വയസ്സില്‍ നമ്മള്‍ varacha ആനയുടെ ചിത്രം ഇത് പോലെയാണ്.അതുകൊണ്ടായിരിക്കാം പൂര്‍വികര്‍ ഇതിനെ ആനക്കല്ല് എന്ന് വിളിച്ചത്.എരിയം യു .പി .സ്കൂളില്‍ പഠിച്ച ആരുടെ മനസ്സിലും പാറപോലെ ഉറച്ച കല്ല്‌.സ്കൂളില്‍ നിന്ന് ചളി പുരണ്ട വസ്ത്രങ്ങളുമായി വീട്ടില്‍ പോകാന്‍ മടിക്കുന്ന ഞങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു ഈ കല്ല്‌.mammaali കൊണ്ട് വരുന്ന സാബൂന്‍ കായ ഉപയോഗിച് ഉടുവസ്ത്രങ്ങള്‍ അഴിച്ച കഴുകി ഈ പാറയില്‍ വിരിച്ചു- അടുത്തുള്ള നാണിമരത്തില്‍ നിന്നും നാണിക്കായ പരിച്ചുതിന്നുമ്പോഴേക്കും - എല്ലാം ഉണക്കിയിട്ടുണ്ടാകും ഈ പാറക്കല്ല്.മോക്ഷം കാത്തു നില്‍ക്കുന്ന ഗജേന്ദ്രനെപ്പോലെ കാത്തു നില്‍ക്കുകയാണ് ഈ പറ. നൂറ്റാണ്ടുകളുടെ കാലടികള്‍ പതിഞ്ഞ ഓര്‍മകളുമായി.ആ മോക്ഷം ജില്ലികളായി നമ്മുടെ കോണ്ക്രീട്ടു സവ്ധങ്ങളിലേക്ക് വരാന്‍ ആയിരിക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

3 comments:

Unknown said...

nice memoir, i like it, Keep writing

Pakku's Blog said...

സത്യത്തില്‍ ഗതകാല സ്മരണകളിലേക്ക് മാഷ് എന്നെ കൈ പിടിച്ചു കൊണ്ട് പോവുകയായിരുന്നു ഈ ചുരുങ്ങിയ വരികളിളുടെ.. ചിത്രം കൂടി കണ്ടപ്പോള്‍, ഒരിക്കല്‍ കൂടി, ഒരികലെങ്കിലും ആ പഴയ ആനക്കല്ലില്‍ ഒന്ന് ഒത്തു കൂടാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ചു പോയി. പഴയ നാണിക്കയയും,ആ വഴു വഴുപ്പന്‍ ആനക്കല്ലും, മമ്മാലിയുടെ പോരിശ നിറഞ്ഞ സാബൂന്‍ കായയും ഒക്കെ ആയപ്പോള്‍ അങ്ങ് നല്‍കിയത് പഴയ യു.പി സ്കൂളിലെ കുറെ നല്ല ദിനങ്ങള്‍ തന്നെ ആയിരുന്നു. നന്ദി................

musthafa.op said...

pls klick on photo,u can see real image