Popular Posts

Sunday, April 4, 2010

ആട്ടവും പാട്ടും മറന്ന വേനലവധി.

ആട്ടവും പാട്ടും മറന്ന വേനലവധി.
ക്ലാസ്സ്മുറി ബെല്ല്,ഹോം വര്‍ക്ക് ,അധ്യപകന്‍, തുടങി, യാതൊരു പീഡനവുമില്ലാത്ത സ്വതന്ത്രമായ രണ്ട് മാസം.ഇങനെ ഒരു കാലഘട്ടം പണ്ട് കുട്ടീകള്‍ അനുഭവിചിരുന്നു.ആ സ്വാതന്ത്രിയത്തീലായിരുന്നു അവരുടേ ബുധ്ധി വികസിചിരുന്നത്,ക്രീയാത്മകത വളറ്ന്നിരുന്നത്,സാമൂഹ്യബോധം കൈവന്നിരുന്നത്.എന്നാല്‍ അതിമത്സരങളുടേ പുതുയുഗത്തില്‍ അവധിക്കാലം വെറും പഴങ്കഥ.തങളുടേ മക്കളെഉയറ്ന്ന ശംബളം വാങുന്നവരാക്കുവാന്‍ വേനലവധിയും മറ്റവധികളും ഒട്ടും നഷ്ട്പ്പെടുത്തരുതെന്ന് ഇന്ന് ഒരോ രക്ഷിതാവും ചിന്തിക്കുന്നു.ഈ ഓട്ടത്തില്‍ തങള്‍ പിന്തള്ളാതിരിക്കന്‍ സ്കൂളുകളും അവധിക്കാല ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നു.ക്ലാസുമുറിയുടെ നാലു ചുവരുകല്‍ക്കുള്ളില്‍നിന്ന് നേടുന്നതിന്റ്റെ പതിന്മടങ് അറിവാണ്‍ ക്ലാസിനു പുറത്തുവെച് കുട്ടി ആറ്ജിക്കേണ്ട്ത്.ശരിയായ വ്യക്തിത്വ വളര്‍ച്ചയും ക്ഷമ,സഹനം,സ്നേഹം,ദയ തുടങിയ ഗുണങളും വൈകാരിക പക്വതയും നേടാന്‍ ക്ലാസ് മുറി മതിയാവില്ല.മാവില്‍ നിന്നു മാങ പറിക്കാന്‍ കൊക്ക എടുക്കുന്ന കുട്ടി ഗണിത ക്രിയയില്‍ നേടുന്ന നൈസറ്ഗിഗ ശേഷി,ആഹ്ലാദിച്ച് ഒരു വായന നടത്തുംബോള്‍ ആ‍റ്ജ്ജിക്കുന്ന ഭാഷാ ശേഷി,വീട്ടിലേ ചെറുജോലികള്‍ ചെയ്യുംബോള്‍ ലഭിക്കുന്ന തൊഴിലവബോധം, ഇവയൊക്കെ നഷ്ട്പ്പെടാത്ത വേനലവധിയേ നാം തിരിച്ചു പിടിക്കണം.വേനലവധിക്കു ചില സംക്ടടനകള്‍ നടത്തുന്ന സഹവാസ ക്യാംബുകള്‍ ഏറെ പ്രയോജനകരമാണ്‍.

1 comment:

Jithin Raaj said...

മാഷെ

http://tkjithinraj.blogspot.com