Popular Posts

Wednesday, February 1, 2012

മധുരച്ചൂരല്‍

ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്പള്ളി ജുബിലി മെമ്മോറിയല്‍ ഹൈ സ്കൂളില്‍ എട്ടാം തരത്തില്‍ എത്തുന്നത്‌.ഞങ്ങളുടെ up സ്കൂളില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആസ്കൂളില്‍ ചെര്‍ന്നിരുന്നുള്ളൂ. ഞങ്ങളുടെ ഗ്രാമമായ അലക്കാടുനിന്നും പത്തു കിലോമീറ്റെര്‍ നടന്നുവേണം ഈ സ്ക്കൂളില്‍ എത്താന്‍.നടന്നു നടന്നു കാലു വേദനിച്ചു ആദ്യ ദിവസം സ്കൂളിലെത്തിയത് ഇന്നും ഓര്‍ക്കുന്നു.എല്ലാം അപരിചിതം!കഷ്ട കാലത്തിനു ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലും.ഞാന്‍ പേടിയോടെ പിറകുബെഞ്ചില്‍ കൂനിക്കൂടിയിരുന്നു.മറ്റു കുട്ടികളുടെ ഭാഷ പലതും എനിക്ക് മനസ്സിലായില്ല.ആദ്യ പിരിട് ഇംഗ്ലീഷ് ടീച്ചര്‍ വന്നു.പത്തുവാക്കുകള്‍ കേട്ടെഴുത്ത് തന്നു.പത്തില്‍ പൂജ്യവുമായി ഞാന്‍ നിന്നു. പൂജ്യം എനിക്ക് പുത്തരിയൊന്നുമല്ല.നില്ക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നതാണ് എന്‍റെ പ്രശ്നം. മുഹമ്മദാലി ഈ ക്ലാസ്സിലാണെങ്കില്‍ അവനും ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.ടീച്ചര്‍ എന്തൊക്കയോ ചോദിച്ചു.എനിക്കൊന്നും മനസ്സിലായില്ല. എന്‍റെ മറുപടി പലരിലും ചിരിപടര്‍ത്തി.എന്‍റെ ഭാഷക്ക് എന്തോകുഴപ്പം ഉണ്ടെന്നു എനിക്ക് തന്നെ തോന്നി.പിന്നീടാണ് എന്നെ പിന്നെ എല്ലാ ചോദ്യങ്ങളില്‍ നിന്നും രക്ഷിച്ച ആചോദ്യം ടീച്ചര്‍ ചോദിച്ചത്.ഇംഗ്ലീഷ് അക്ഷര മാല! ABCdഎന്ന നാലക്ഷരതിനപ്പുരം ഇന്ഗ്ലീഷില്‍ അക്ഷരമുണ്ടെന്നു എനിക്കറിയില്ലായിരുന്നു. പിന്നീടൊരിക്കലും ടീച്ചര്‍ എന്നോട് ഒരു ചോദ്യവും ചോദിച്ചില്ല.ഗണിത അദ്ധ്യാപകന്‍ ചോദിച്ച അന്ജിന്റെ ഗുണനപ്പട്ടിക പിന്നീട് ഗണിതത്തിന്റെതായ എല്ലാ വിഷമഭിന്നങ്ങളില്‍നിന്നും എന്നെ രക്ഷിച്ചു.മിക്കവാറും എല്ലാ വിഷയങ്ങളും അടിയോ ഇമ്പോസിഷനോ ഇല്ലാതെ കഴിഞ്ഞുപോയി.ക്ലാസ്സില്‍ അസ്ഥിത്വം ഇലാതായിക്കഴിഞ്ഞ എനിക്ക് വല്ല കുരുത്തക്കേടും കാട്ടി സാന്നിധ്യം തെളിയിക്കാനുള്ള അസ്ഥിയുരപ്പും ഉണ്ടായിരുന്നില്ല.എന്നാല്‍ "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍ "എന്നുപറഞ്ഞതുപോലെ ട്രീസാ സിസ്റ്റര്‍ കടന്നു വരുന്നു.ഒരു മാലാഖയെപ്പോലെ.മലയാളമായിരുന്നു വിഷയം.ഏഴാം ക്ലാസ്സുവരെ ഉറുദു പഠിച്ച എനിക്ക് മലയാളവും വലിയൊരു വൃത്തം ആയിരുന്നു. എന്നാല്‍ സിസ്റെറുടെ നോട്ടത്തിലുള്ള കാരുണ്യം അല്‍പ്പം ആശ്വാസം പകര്‍ന്നു.അവര്‍ എന്നെ അടുത്തേക്ക് വിളിച്ചു.എന്‍റെ പേരുവിളിച്ചു.ഇല്ല അതുവരെ ആരെങ്കിലും ക്ലാസ്സില്‍ എന്‍റെ പെരുവിളിച്ചിട്ടില്ല.കുരങ്ങു തുടങ്ങി പതിവ് പേരുകള്‍ ഒരുപാടു കേട്ടിട്ടുണ്ട്.ചുമലില്‍ അല്ക്ഷ്യമായിട്ട എന്‍റെ ടവ്വല്‍ സിസ്റ്റര്‍ എടുത്തു മടക്കി അരയില്‍ തിരുകി വെക്കാന്‍ പറഞ്ഞു.ഷര്‍ട്ടിന്റെ ബട്ടന്‍ ഹോളില്‍ തിരുകിക്കയറ്റിയിരുന്ന മഷിപ്പെന്നെടുത്തു കീശയില്‍ കുത്തിതന്നു.എന്നിട്ടൊരു വാക്കും ഹായ് എന്ത് ഭംഗി!എന്‍റെ സ്കൂള്‍ ജീവിതത്തില്‍ ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത വാക്ക്.എല്ലാവരും നോക്കിയെഴുത്തായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. എന്നോടുമാത്രം പറഞ്ഞു മോന്‍ കോഒപ്പി വാങ്ങിയമതിയെന്നു.അതിന്റെ മുകള്‍ വരിയില്‍ സിസ്റ്റര്‍ എഴുതിത്തന്നു-ചുവന്ന മഷിയില്‍.വീട്ടില്‍ നിന്ന് ഞാന്‍ ചെയ്ത ആദ്യ ഹോം വര്‍ക്ക്‌ .പിറ്റേ ദിവസം സിസ്റ്റര്‍ അതില്‍ ശരിയിടുക മാത്രമല്ല ചെയ്തത് ഒരു വാക്യവും ഹായ് എന്തു ഭംഗി ..അതോടെ മലയാള അക്ഷര മാലകളും വൃത്തവും സമാസവും സന്ധിയുമൊക്കെ എനിക്കൊരു പ്രതിസ്ന്ധിയല്ലാതായിതീര്‍ന്നു.അരക്കൊല്ല പരീക്ഷയ്ക്ക് മലയാളത്തില്‍ അമ്പതില്‍ പതിനഞ്ചു മാര്‍ക്ക് വാങ്ങാവുന്ന തരത്തില്‍ ഞാന്‍ അഭിമാനിയായി.അതിനു സിസ്ടെരുടെ പ്രതേക സമ്മാനവും ലഭിച്ചു.ഈ സമയമായിരുന്നു സ്കൂളിന്റെ അവ്പചാരിക ഉദ്ഘാടനം .മന്ത്രിവരുന്നു.മദ്രസയിലെ ഉസ്താദ് ഞങ്ങള്‍ക്കൊരു നിവേദനം എഴുതിത്തന്നു.ഞങ്ങളുടെ ഗ്രാമത്തില്‍ ബസ് സര്‍വീസ് ആരംബിക്കണമെന്നു..അതുമായി സ്കൂളിലെത്തിയ ഞങ്ങള്‍ ആകെ വേവലാതിയിലായിരുന്നു.എങ്ങനെയാണ് ഇത് കൊടുക്കുക. എന്നാല്‍ ഞങ്ങള്‍ക്ക് ധൈര്യമായി സമീപിക്കാന്‍ അവിടെ സിസ്റ്റര്‍ ഉണ്ടായിരുന്നു.വാങ്ങിവായിച്ച സിസ്റ്റര്‍ നിര്‍ബന്ധമായും ഇത് നിങ്ങള്‍ തന്നെ സ്റ്റേജില്‍ കയറി കൊടുക്കണമെന്ന് പറഞ്ഞു.പേടികാരണം ഞാന്‍ ഒഴിഞ്ഞുമാറി.അവസാനം മുഹമ്മദാലി ദൌത്യം ഏറ്റെടുത്തു.സിസ്റ്റര്‍ അവന്റെ മുടിയൊക്കെ ചീകിക്കൊടുത് ഒരുക്കിനിര്‍ത്തി.സിസ്റ്റര്‍ പ്രതേക താല്പര്യമെടുത്ത് അനൌണ്‍സ് ചെയ്തു.ആയിരക്കണക്കിന് ആള്‍ക്കാരുണ്ട്.മുഹമ്മദാലി സ്റ്റേജില്‍ കയറി മന്ത്രിക്കു നിവേദനം നല്‍കി.മന്ത്രി അവനോടു തന്നെ അത് വായിക്കാന്‍ ആവശ്യപ്പെട്ടു.തപ്പിതടഞ്ഞാനെങ്കിലും സിസ്റ്റര്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അവന്‍ അത് വായിച്ചുതീര്‍ത്തു.
ആ വര്‍ഷത്തെ തോല്‍വിയോടെ ഞങ്ങള്‍ രണ്ടുപേരുടെയും ആസ്കൂളിലെ പഠനം അവസാനിച്ചു. ഇതെഴുതുമ്പോള്‍ മുഹമ്മദാലി എന്നെ ചെയ്നയില്‍ നിന്ന് വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച അവന്‍ ജപ്പാനില്‍ ആയിരുന്നു.ഔപചാരിക ഡിഗ്രികളുടെ പിന്‍ബലമില്ലാതെ തന്നെ അവന്‍ ദുബായിലുള്ള വലിയൊരു കമ്പനിയുടെ പര്‍ച്ചേയ്സ് മാനേജരാണ്.ഞാന്‍ ഹൈസ്കൂളില്‍ മലയാളം അധ്യാപകനാണ്.സിസ്റ്റര്‍ അന്ന് കൊളുത്തിവെച്ച തിരി ഞങ്ങളുടെ ജീവിതത്തെ ഒട്ടു പ്രകാശ മാനമാക്കി എന്ന് പറയാതെ വയ്യ. (സിസ്റ്റര്‍ ഇന്നു കണ്ണൂരില്‍ അറിയപ്പെടുന്ന counselling psychologist ആണ്.ഡോ.ട്രീസ പാലൈക്കല്‍.)

3 comments:

സുദൂര്‍ വളവന്നൂര്‍ said...

പ്രിയമുള്ള മുസ്തഫ സര്‍," ആത്മകഥക്" ഒരു പേര് വേണം "ലാസ്റ്റ് ബെഞ്ച്" എന്നായാല്‍ നല്ലതാണ്‌,,തമാശിച്ചധാണ്..പൂജ്യം വാങ്ങിയിരുന്നു എന്നരിഞ്ഞത്ല്‍ സന്തോഷം . പക്ഷെ പൂജ്യം വാങ്ങുന്നവര്‍ പ്രണയിക്കുന്ന വിഷയത്തില്‍ കേമന്മാരാണെന്ന് ഫ്രൊഇദു(froidu ) ചികാനഗോ (chikango ) പ്രബന്ധത്തില്‍ വ്യക്തമാക്കിയതാണ്,സര്‍ അത് വിട്ടു കളഞ്ഞു ..കാത്തിരിക്കുന്നു ....

musthafa.op said...

thnks sudoor.yur caption is very suit.`

VB Krishnakumar said...

http://madhurachooral.
blogspot.in/