Popular Posts

Tuesday, March 20, 2012

സദാചാര പോലീസിലേക്ക് ആളെ വേണം.

അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ്ഥരായ)ക്ഷണിക്കുന്നു.വേണ്ട യോഗ്യതകള്‍.
1 .ഇതര മതസ്ഥരോട് പക.
2 ..തലയില്‍ തലച്ചോറിനു പകരം ലൈന്ഗികാവയവം.
3 ,സ്ത്രീകളോട് അതിര് കവിഞ്ഞ തൃഷ്ണ ഉണ്ടെങ്കിലും അവരുടെ നേരെ നിന്ന് സംസാരിക്കുമ്പോള്‍ മുട്ട് വിറ
4 .ശംശയരോഗം
5 .ഒരു പുരുഷനില്‍ ഉണ്ടായിരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ ഒന്നും ഉണ്ടായിരിക്കരുത്.ഉദാ;ബുദ്ധി,വിവരം,ജോലി,മീശ.....തുടങ്ങിയവ.
6 .തന്നെക്കാള്‍ പ്രായക്കൂടുതലുള്ള ,അനുഭവ ജ്ഞാനമുള്ള ആരുടേയും വാക്കുകള്‍ അനുസരിക്കുന്നവരാകരുത്.
7 .ഉറച്ച മതാനുയായി ആണ് എന്ന് തോന്നിപ്പിക്കണം,എന്നാല്‍ മതാനുയായികള്‍ക്കുണ്ടാകുന്ന ക്ഷമ,സ്നേഹം,സഹതാപം,ഭക്തി എന്നിവ ഉണ്ടാകരുത്.
8 .അശ്ലീല ചിത്രങ്ങള്‍ നിത്യവും കാണുന്നവരാകണം
9 .സ്ത്രീയെ മനുഷ്യനായിക്കനാതെ ഒരവയവമായി മാത്രം കാണുന്നവരാകണം.
10 .എട്ടുകാലി മമ്മൂഞ്ഞിന്റെ അസുഖമുള്ളവര്‍ക്ക് വെയ്ട്ടെജ് മാര്‍ക്കുണ്ട്.

1 comment:

സുദൂര്‍ വളവന്നൂര്‍ said...

അങ്ങനെ മാഷ് വീണ്ടും കോമടികളുമായ് എത്തിയല്ലോ
കപട സദാചാരം തുലയട്ടേ....ഇത്തരക്കാര്‍ നളിനി ജമീലയുടെ ആത്മകഥ വായിക്കട്ടെ..മുട്ട്‌പോക്കിള്‍ സാഹിത്യം വായിച്ചിട്ടെങ്കിലും തല നേരെ നില്‍ക്കട്ടെ..
മാഷിനും രക്ഷയില്ല..മാഞ്ചൂവട്ടിലെ തണലില്‍ വെച്ച്
പ്രണയിന്ക്ക് പനിനീര്‍പൂവ് കോടുക്കാന്‍ ഇനി കഴിയില്ല,ഹമുക്കുകള്‍ ചോദ്യം ചെയ്യും..ഇനി എന്താ ചെയ്ക...