ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം
എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ്
കടന്നപ്പോഴും ഞാന്‍ പാസ്പോര്‍ട്ട് ശരിയാക്കാതെ കഴിഞ്ഞുകൂടിയത്.ദുബായ്
ജീവിതതിലോരിക്കലെങ്കിലും കാണണമെന്ന് അബ്ദുല്‍ റഹീം എന്നോട് ഇടക്കിടെ
ഓര്‍മിപ്പിക്കുമായിരുന്നു.അനുജന് അലിക്കുഞ്ഞി വരുന്നോ എന്ന്
ചോദിച്ചപ്പോള്‍ എങ്കിലാവാമെന്നു കരുതി.അങ്ങിനെയാണ് ഇരുപതു ദിവസത്തെ ഒരു
വിസിറ്റ് എല്ലാ എമിരടുകളിലെക്കും നടത്താന്‍ ഭാഗ്യമുണ്ടായത്.
പുലര്‍ച്ചെ നാലിനായിരുന്നു ഫ്ല്യ്റ്റ്.ട്രെയിനില്‍ ഫറൂകില്‍ വന്നിറങ്ങിയപ്പോള്‍ ഓട്ടോയും കാറുമൊക്കെ എയര്പോര്ടിലേക്ക് റെഡി ഉണ്ടായിരുന്നു.മൂന്നും നാലും പേര് ഗ്രൂപ്പായി വണ്ടിവിളിക്കുന്നു.അവസാനം ഞങ്ങള്‍ നാലുപേര്‍ ബാക്കിയായി.മൂന്നുപേര്‍ കുവൈത്തിലേക്കുള്ള കാസര്ഗോടുകാരാന്.അവര്‍ പറഞ്ഞു ഓട്ടോയില്‍ പോകാം .കാറിനു നൂറുരൂപ അധികം കൊടുക്കണം.നാലുപേരും ലഗേജും...ഒടോവിലുണ്ടാകുന്ന ഞെരുക്കം ഓര്‍ത്ത് ഞാന്‍ പറഞ്ഞു കാറാണ് നല്ലത്.അവര്‍ തയ്യാറല്ല.അധികം വരുന്നതുക ഞാന്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ തയാറായത്.ഞാന്‍ ഓര്‍ത്തത് ഗള്‍ഫിലേക്കുള്ള യാത്രയില്‍ തന്നെ ഈ പിശുക്ക് കാണിക്കുന്ന ഇവരുടെ കുടുംബം എത്ര ലാവിഷായിട്ടാണ് നാട്ടില്‍ ജീവിക്കുന്നുണ്ടാവുക?ആദ്യ യാത്രക്കരനെന്ന നിലയില്‍ ഞാന്‍ പലതും അവരോടു ചോദിചെങ്ങിലും മറുപടിക്ക് അവര്‍ താല്പര്യം കാണിച്ചില്ല.നാടും വീടും വിട്ടുപിരിയുന്നതിലുള്ള ദുഖമായിരിക്കാം...12 മണിക്ക് തന്നെ അകത്തുകയറി.ചെക്കിങ്ങും മറ്റും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു.പലരും ലഗ്ഗെജു പൊളിച്ചു സാദനങ്ങള് ബന്ടുക്കള്‍ക്ക് തിരിചെല്പ്പിക്കുന്നുണ്ടായിരുന്നു. 20kg ആണ് ലിമിറ്റ്.കൂടുതല്‍ വരുന്ന ഓരോ kg ക്കും 400 രൂപ അധികം നല്‍കണം.എന്റെ അടുത്ത് തന്നെ ഷാര്‍ജയിലേക്ക് പോകുന്ന തോമസ് ഉണ്ടായിരുന്നു.ലഗാജ് 40 kg കാണും.എങ്കിലും അധികം പൈസയൊന്നും കെട്ടിയില്ല.ചേട്ടന് കസ്ടംസില്‍ ഉണ്ടത്രേ.കൊണ്ടുപോകുന്നതോ ചക്കയും.വേണമെങ്ങില്‍ ചക്ക വേരിലും കായ്ക്കുംഎന്നെനിക്കു മനസ്സിലായി.
പിന്നെയും മണിക്കൂറുകള്‍ ഉണ്ട്.എയര്‍ അറേബ്യയുടെ ഫ്ല്യ്ടാണ്.അതിനകത്ത് കഴിക്കാന്‍ ഒന്നും ഉണ്ടാകില്ല.വേണമെഖില് ഇവിടെനിന്നു കഴിച്ചോ എന്ന് അടുതിരിക്കുന്നയാല് ഉപദേശിച്ചു.
അവസാനം വിമാനതിനകതെത്തി.അകആശതിലൂടെ പോകുമ്പോള്‍ എന്നും കൌതുകത്തോടെ നോക്കി നിന്ന ആവാഹനം.വിന്‍ഡോ സീറ്റ് തന്നെ കിട്ടി.അടുത്തിരിക്കുന്ന ആള് മിണ്ടാന്‍ താല്പര്യപ്പെട്ടില്ല.ഉടന്‍ ഉറക്ക് തുടങ്ങി.എനിക്കുറക്കം വന്നേയില്ല.മണിക്കൂറുകള്‍ നീളുന്ന യാത്ര.ആകെ വിരസം തന്നെ.ഉറങ്ങാന്‍ പറ്റിയെങ്ങില്‍ എന്നാഗ്രഹിച്ചു.ഞാന്‍ ഓര്‍ത്തത് എല്ലാവരും ആഗ്രഹിക്കുന്ന വിമാന ജോലിയെക്കുരിച്ചാണ്.ആകാശത്തിന്റെ അനന്ത വിശാലതയില്‍ എല്ലാ ദിവസവും...അത്ര രസമുണ്ടാകുമോ അത്?
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് കണ്ണ് പരിശോടനയാണ്.ഒന്നര മണിക്കൂര്‍ വരിനിന്നു.അത് കഴിഞ്ഞു എല്ലാം എളുപ്പം.ലഗ്ഗെജു ട്രോള്ളി ആദ്യം അനങ്ങാന്‍ മടിച്ചുവേങ്ങിലും പെട്ടെന്ന് തന്നെ അതിന്റെ ടെക്നിക്ക് എനിക്ക് പിടികിട്ടി.ചിലര്‍ അത് കഷ്ട്ടപ്പെട്ടു ഉന്തുന്നുന്ടായിരുന്നു.പുറത്തു അലിക്കുന്ജ് വണ്ടിയുമായി കാത്തു നില്ക്കുന്നു.(തുടരും)

1 comment:
യാത്രാവിവരണം നല്ലരസമുണ്ട് വായിക്കാന്‍....,ഷാര്‍ജ എയര്‍പ്പോട്ടിലെ ട്രോളി സാറിന് വേഗം ഉരുട്ടാന്‍ കഴിഞ്ഞെന്നോ...എന്റേ അനുഭവം കുറിക്കട്ടെ..ഞാന്‍ രാത്രി മൂന്ന് മണിസമയത്താണ് അവിടെ ഇറങ്ങിയത്,ഉറക്കക്ഷീണം കാരണം തല നേരെ നില്ക്കുന്നില്ല..അങ്ങനേ കാത്ത് കാത്ത് നിന്നപ്പോള്‍ ബാഗ് കിട്ടി..ഞാന്‍ ഒരു ട്രോളിയെടുത്ത് ലഗേജ് അതില്‍ വെച്ചു..എന്നിട്ട് പാതിയുറക്കത്തോടെ..തള്ളാന്‍ തുടങ്ങി...ട്രാളിയുടെ വീല്‍ തിരിയുന്നില്ലങ്കിലും ഞാന്‍ സര്‍വ്വ ശക്തിയും ഉപയേഗിച്ച് തള്ളി..നിരങ്ങി നീങ്ങിക്കോണ്ട് ടയര്‍ മാര്‍ബിളില്‍ കിടന്ന് മുന്നോട്ട് നീങ്ങി....തള്ള്ി തള്ളി കാലിലെ മസിലും കൈയിലെ മസിലും വേദനിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചുറ്റും നോക്കി..എല്ലായാത്രക്കാരും വളരെ കൂളായി ഉന്തിക്കോണ്ട് പോകുന്നു..പാതിയുറക്കത്തില്‍ എന്റെ തലക്കുള്ളില്‍ ലഡു പൊട്ടി..എന്റെ ട്രോളിയുടെ വീല്‍ കേട് വന്നതായിരിക്കും..ഞാന്‍ വേഗം മറ്റോരു ട്രോളി സംഘടിപ്പിച്ചു.....വിണ്ടും ഉന്താന്‍ തുടങ്ങി...........
Post a Comment