ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ അബൂദാബിയിലേക്ക് യാത്ര തിരിച്ചു.ഷാര്‍ജ
പട്ടണം കഴിഞ്ഞു വിജനമായ മരുഭൂവിലൂടെ.200km ഇല്‍ അധികമുണ്ടെന്ന് തോന്നുന്നു
അബുദാബിക്ക്.ഇടയ്ക്കു കാറിന്റെ സ്പീഡോമീട്ടരില്‍ നോക്കിയപ്പോള്‍ 150km /h
...........ആ രണ്ടുമണിക്കൂര്‍ യാത്ര അലിയുടെ വില്ലയില്‍ അവസാനിച്ചു.മുറൂര്‍
എന്നാണ് ആസ്ഥലത്തിന് പേര്‍.പേര് കേട്ടപ്പോള്‍ എനിക്ക് പറൂര്‍ ആണ് ഓര്‍മ
വന്നത്. മൂന്നു മുറികളുള്ള വില്ലയാണ്.വില്ല എന്ന മനോഹര സങ്കല്പം അവിടെ
അവിടെ എനിക്കവസാനിച്ചു.മുറികളെ ഒരു ഇടനാഴികൊണ്ട്
വേര്‍തിരിച്ചിരിക്കുന്നു.ഒരു കിച്ചണ്‍.
മൂന്നു മുറികളിലും മൂന്നു കുടുംബം.വില്ലയില്‍ കയറിയാല്‍ സ്വന്തം മുറിയില്‍ കയറുക വാതില്‍ അടക്കുക ,ഇതാണ് മര്യാദ.ഒരു മുറിക്കു മാത്രം മുപ്പതിനായിരം രൂപ മാസ വാടക വരും.അടുക്കള മൂന്നു കുടുംബവും പങ്കിട്ടെടുക്കുക.ഭാഗ്യത്തിന് രണ്ടു ബാത്ത്റൂം ഉണ്ട്.ഒരുമയുണ്ടെങ്ങില്‍ ഉലക്കമേലും കിടക്കാമെന്ന മലയാള പഴം ചൊല്ലിന്റെ അര്‍ഥം അറിയനമെങ്ങില്‍ ഗള്‍ഫില്‍ വരണം.നാട്ടില്‍ വിശാലമായ വീട്ടില്‍ ജേഷ്ടനുജത്തിമാര്‍ മക്കളുമായി താമസിക്കുന്നുന്ടെങ്ങില്‍ അവിടെ നടക്കുന്ന ജിഹാദ് നമ്മളെ ആരും പറഞ്ഞറിയിക്കേണ്ട. ഇവിടെ മൂന്നു ആരാന്‍ കുടുംബങ്ങള്‍ മക്കളുമായി അടുക്കളയും,ബാത്രൂമുമൊക്കെ ഷെയര്‍ ചെയ്യുന്നു.അപാരമായ സഹനം ആവശ്യമുണ്ട് അതിനു.ഗള്‍ഫുകാര്‍ കല്യാണം കഴിച്ചാല്‍ ഉടന്‍ ചെയ്യേണ്ട ഒരു കാര്യം ഭാര്യയെ എത്ര കടം എടുതിട്ടയാലും വേണ്ടില്ല,ഉടനെ കയറ്റുക.ഒരു മൂന്നു മാസതെക്കെങ്ങിലും.അത് അവള്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല ജീവിത പരിശീലനം ആകും.കൂടാതെ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വലിയ കൊട്ടാരങ്ങള്‍ നാട്ടില്‍ കെട്ടണമെന്ന് അവര്‍ ആവശ്യപ്പെടുകയുമില്ല.ഇടയ്ക്കു നിങ്ങള്‍ കിടക്കുന്ന ആ ബെഡ് സ്പയ്സും ഒന്ന് കാണിക്കണം. .
അവിടെ അലിയുടെ മകളുടെ കുസൃതികളുമായി കൂട്ട് ചേര്‍ന്ന് കുറെ നേരം കഴിഞു.(ചിത്രം)കൂടുതലും അറബികള്‍ താമസിക്കുന്ന ഏറിയ ആണ്.വാഹനങ്ങളോ തിരക്കോ ഇല്ല.

1 comment:
അറബി നാട്ടിലേക്ക് ഭാര്യയെ കൊണ്ട വന്നിട്ട് കുത്തുപാളയെടുത്ത നിരവധി പേരെ ഞ്ഞാന്‍ കണ്ടിട്ടുണ്ട്,അവിടെ വന്ന് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ കഥയും സൈറ്റുകളില്‍ കണ്ടു,പ്രവാസിയുടെ വേദന കാണാന്‍ ഭാര്യക്കുപോലുമാകുന്നില്ല എന്നതാണ് സത്യം..പ്രവാസി കറവ പശുവാകുന്നതാണ് നാം കാണുന്ന കാഴ്ചകള്‍
Post a Comment