ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം
പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന്
തിന്നപ്പോള്‍ തന്നെ വയര്‍ ഫുള്‍.വെറുതെയല്ല പാകിസ്ഥാനികള്‍ ഇങ്ങനെ
ഭീമാകാരന്മാര്‍ ആകുന്നത്.ആശരഫ്ക്കന്റെ മുറിയില്‍ നിന്നാണ് ഞാന്‍ ഒരു
ബാച്ചിലര്‍ റൂമിന്റെ ചിട്ടവട്ടങ്ങള്‍ ആദ്യം പഠിച്ചു
തുടങ്ങിയത്.നിരത്തിയിട്ട കട്ടിലുകളില്‍ രണ്ടുമൂന്നുപേര്
ഉറങ്ങുന്നുണ്ടായിരുന്നു(നൈറ്റ് ദ്യൂട്ടിക്കര് ).വാതിലുകള്‍ ശബ്ദമില്ലാതെ
തുറക്കുന്നു.എല്ലാവരും വളരെ പതുക്കെ സംസാരിക്കുന്നു.ഞാന്‍ അല്പം
വിശ്രമിച്ചു.ഒരു രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞത് ജീവിതത്തില്‍ ആദ്യമാണെന്ന്
തോന്നുന്നു.(അതിന്റെ ഹാങ്ങ് ഓവര്‍ കുറെ ദിവസത്തെക്കുണ്ടായിരുന്നു).അല്പം
കഴിഞ്ഞപ്പോള്‍ ജുമാ നമസ്കാരത്തിന് സമയമായി.റൂമില്‍ നീന്നു തന്നെ എല്ലാവരും
വുളു എടുത്തു.മുസല്ലകള്‍ കയ്യില്‍ കരുതി.അതിന്റെ രഹസ്യം പള്ളിക്കടുത്ത്
എത്തിയപ്പോളാണ് ഞാന്‍ അറിഞ്ഞത്.പള്ളി വിദൂരത് കാണുന്നുണ്ട്.മുറ്റത്തും
റോഡിലും നിറയെ ആളുകള്‍.തലയ്ക്കു മുകളില്‍ സൂര്യന് കത്തിജ്വലിക്കുന്നു.ഒരു
തണല്‍ തേടി ഞങ്ങള്‍ അലഞ്ഞു.അവസാനം വലിയൊരു കെട്ടിടത്തിന്റെ അരികു
കിട്ടി.മഹ്ഷരയിലെക്കുള്ള ട്രെയിനിംഗ് ഇവിടെ നിന്നും കിട്ടുമെന്ന്
തോന്നുന്നു.
അവിടെ രസകരമായ ഒരു കാഴ്ച കണ്ടു.ഒരു സൈക്കിള്‍ വലിയൊരു ഇരിമ്പു പൈപ്പില്‍ kattichangala കൊണ്ട് വിലയേറിയ പൂട്ടിട്ടു ബന്ധിച്ചിരിക്കുന്നു.(ശരജയിലും കള്ളന്മാരുണ്ടോ ആവോ?)(ചിത്രങ്ങള്‍ നോക്കുക)
ഏതായാലും അറബിപ്പള്ളികളിലെ വിശാലതയില്‍ തണുത്ത കാറ്റുമീടു നമസ്കരിക്കുന്ന മലയാളികള്‍ക്ക് ഇതൊക്കെ ഒരു പാഠം തന്നെ.
ഉച്ച ഭക്ഷണം അലിയുടെ തന്നെ ഒരു ബന്ധുവായ റഷീദ് കാന്റെ കൂടെയാണ്.ധാരാളം ഭക്ഷണം കഴിക്കുവാനും ,അത് പോലെ കഴിപ്പിക്കുവാനും താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം എന്ന് മനസ്സിലായി.അയക്കൂറ ബിരിയാനിയായിരുന്ന്‍.

1 comment:
്അറബി നാട്ടിലെ ജുമാനമസ്കാരവും പെരുന്നാള്‍ നമസ്കാരവുമൊക്കെ മൈതാനം കീഴടക്കും,നമ്മുടെ നാട്ടിലാണെങ്കില്‍ മുസഌയാക്കന്മാര് ഫിത്ത്നയുമായി പാതിരാപ്രസംഗത്തിന് ഇറങ്ങും,നായയും പന്നിയും ഓടിയ മൈതാനത്തെ നമസ്കാരം ഹറാമാണെന്ന് തട്ടിവിടും...അറബികള്‍ ഇസ്ല്ാമിലെ മാനവികതയെ ഉള്‍ക്കൊണ്ടവരാണ്..അള്ളാഹുവെ മുസഌയാക്കന്മാരുടെ ശര്രില്നിന്ന് ഈ സമുദായത്തെ കാത്തുരക്ഷിക്കണേ
Post a Comment