Popular Posts

Thursday, May 1, 2008

പരീക്ഷാ ഫലങ്ങള്‍ വരവായി

രണ്ടാഴ്ചക്കുള്ളില്‍ കേരളത്തില്‍ സുപ്രധാന പരീക്ഷാ ഫലങ്ങളൊക്കെ വരവായി.പണ്ട് രക്ഷിതാക്കള്‍ പറയുമായിരുന്നു തോറ്റാല്‍ നിനക്കൊരു പശുവിനെ വാങ്ങി തരാമെന്ന്‍.ഈ വാക്കില്‍ തോറ്റാലും നിനക്ക് ജീവിക്കമെന്നുള്ള ഒരു സൂചന ഉണ്ടായിരുന്നു. എന്നലിന്ന്‍ രക്ഷിതാക്കള്‍ പറയുന്നത് നീ തോറ്റാല്‍ ഞങ്ങള്‍ ജീവിചിരിക്കില്ലെന്നാണ്‍് .ഈ ഒരു സൂചന മിക്ക രക്ഷിതാക്കളും മക്കള്‍ക്ക് നല്‍കുന്നുണ്ട്. ചിലപ്പോള്‍ അത് വാക്കിലുടെ യായിരിക്കില്ല എന്നേയുള്ളൂ .മക്കള്‍ തങ്ങളുടെ സ്റ്റാറ്റസ് സിംബലാകുന്നതാണ്‍് ഇതിന് കാരണം .ഈ സൂചന ലഭിക്കുന്ന മക്കള്‍ ആദ്യമേ തന്നെ കടുംകൈ ചെയ്തേക്കാം .

No comments: