ഒപ്പിനായി പ്രിന്‍സിപ്പാളുടെ മുറിയിലെത്തി
സൌമ്യ മുഖം ,ഹൃദ്യമായ സ്വീകരണം,
ഞാന്‍ അത്ഭുതപ്പെട്ടു ,എന്തൊരു മാറ്റം!
പിന്നീട് ആ രഹസ്യം അദ്ദേഹം എന്നോട് പറഞ്ഞു.
വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസറും വളരെ സൌമ്യന്‍-
അദ്ദേഹവും ആ രഹസ്യം പറഞ്ഞു.
കൃഷി ഓഫീസിലും ആ മുഖം ഞാന്‍ കണ്ടു,ആ വാക്ക് ഞാന്‍ കേട്ടു.
പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് ഉസ്താദ് ലോഹ്യം കൂടിയപ്പോള്‍-
ഞാനത് പ്രതീക്ഷിച്ചില്ല,
അദ്ദേഹവും പറഞ്ഞത് ആ രഹസ്യം തന്നെ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും പരക്കം പായുന്നു,ആ രഹസ്യവുമായി.
ഞാനും ചോദിക്കട്ടെ ആരഹസ്യം നിങ്ങളോട് ?
നാട്ടിലെവിടെയെങ്ങിലും ഭൂമി കൊടുക്കാനുണ്ടോ ?
ഇതാ നമ്പര്‍- ൯൪൪൬൩൫൭൬൧൭.
"ബ്രോക്കര്‍മാരുടെ സ്വന്തം നാട്."
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്‍ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Wednesday, October 15, 2008
Thursday, October 9, 2008
Wednesday, October 8, 2008
ഹരിശ്രീ...
എഴുത്തിനിരുത്ത് വന്‍കിട പത്രങ്ങളുടെ സര്‍കുലേഷന്‍ തന്ത്രങ്ങളായി മാറിയ ഇക്കാലത്ത് മുപ്പതു വര്‍ഷം മുമ്പത്തെ ആദ്യാക്ഷരം കുറിക്കലിന്റെ ഓര്‍മ.
വീട്ടിനടുത്തുള്ള സ്കൂള്‍ .ഒന്നാം തരത്തിലെ ആദ്യദിവസം .കള്ളിത്തുണി പഴയതായിരുന്നെങ്കിലും പുതിയ സ്ലേറ്റ് ഉണ്ടായിരുന്നു. ഉപ്പാന്റെ ചെറിയ കടയിലെ വക്കുപോട്ടിയതും മറ്റു ചെറിയ തകരാറുകള്‍ ഉള്ളതുമായ സ്ലേടുകള്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. കൂടുതല്‍ കുട്ടികളും സ്ലൈറ്റ് ഇല്ലാതെ വരുന്ന കാലത്ത് ഇതു ഞങ്ങള്‍ക്ക് ഒരു അനുഗ്രഹം തന്നെയായിരുന്നു.. ബാലവാടിയിലോ മറ്റോ പോകാതിരുന്നിട്ടുമ് എനിക്ക് പേടി ഉണ്ടായിരുന്നില്ല,കാരണം വീടുപോലെ എന്നും ഓടി ചാടി ക്കളിക്കുന്ന സ്ഥലമായിരുന്നു സ്കൂളും.ഒന്നാം ക്ലാസ്സില്‍ ആദ്യം വന്നത് ജോണ് മാഷാണ് .കണ്ണേട്ടന്റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നു മെഷിന്‍ വെച്ചു വെടിപ്പാക്കിയ എന്റെ തലയിലെക്കായി മാഷിന്റെ നോട്ടം.പിന്നെ ഒരു ചോക്കുമായി അദ്ദേഹം അടുത്ത് വന്നു. "മൊട്ടയിലൊരു മൊട്ട കിടക്കട്ടെ " എന്നും പറഞ്ഞു ഒരു വട്ടപ്പൂജ്യം വരച്ചു. അദ്ദേഹം അന്നെന്റെ തലയില്‍ കുറിച്ച ആ ആദ്യാക്ഷരം-മൊട്ട-എന്നെ എന്റെ ഉത്തരപേപ്പരുകളില്‍ വളരെക്കാലം വിടാതെ പിന്തുടര്‍ന്നിരുന്നു.

Subscribe to:
Comments (Atom)