Popular Posts

Wednesday, October 8, 2008

ഹരിശ്രീ...

എഴുത്തിനിരുത്ത് വന്‍കിട പത്രങ്ങളുടെ സര്‍കുലേഷന്‍ തന്ത്രങ്ങളായി മാറിയ ഇക്കാലത്ത് മുപ്പതു വര്‍ഷം മുമ്പത്തെ ആദ്യാക്ഷരം കുറിക്കലിന്റെ ഓര്‍മ.
വീട്ടിനടുത്തുള്ള സ്കൂള്‍ .ഒന്നാം തരത്തിലെ ആദ്യദിവസം .കള്ളിത്തുണി പഴയതായിരുന്നെങ്കിലും പുതിയ സ്ലേറ്റ്‌ ഉണ്ടായിരുന്നു. ഉപ്പാന്റെ ചെറിയ കടയിലെ വക്കുപോട്ടിയതും മറ്റു ചെറിയ തകരാറുകള്‍ ഉള്ളതുമായ സ്ലേടുകള്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. കൂടുതല്‍ കുട്ടികളും സ്ലൈറ്റ് ഇല്ലാതെ വരുന്ന കാലത്ത് ഇതു ഞങ്ങള്‍ക്ക് ഒരു അനുഗ്രഹം തന്നെയായിരുന്നു.. ബാലവാടിയിലോ മറ്റോ പോകാതിരുന്നിട്ടുമ് എനിക്ക് പേടി ഉണ്ടായിരുന്നില്ല,കാരണം വീടുപോലെ എന്നും ഓടി ചാടി ക്കളിക്കുന്ന സ്ഥലമായിരുന്നു സ്കൂളും.ഒന്നാം ക്ലാസ്സില്‍ ആദ്യം വന്നത് ജോണ് മാഷാണ് .കണ്ണേട്ടന്റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നു മെഷിന്‍ വെച്ചു വെടിപ്പാക്കിയ എന്റെ തലയിലെക്കായി മാഷിന്റെ നോട്ടം.പിന്നെ ഒരു ചോക്കുമായി അദ്ദേഹം അടുത്ത് വന്നു. "മൊട്ടയിലൊരു മൊട്ട കിടക്കട്ടെ " എന്നും പറഞ്ഞു ഒരു വട്ടപ്പൂജ്യം വരച്ചു. അദ്ദേഹം അന്നെന്റെ തലയില്‍ കുറിച്ച ആ ആദ്യാക്ഷരം-മൊട്ട-എന്നെ എന്റെ ഉത്തരപേപ്പരുകളില്‍ വളരെക്കാലം വിടാതെ പിന്തുടര്‍ന്നിരുന്നു.

1 comment:

Pakku's Blog said...

കണ്ണേട്ടന്‍ അടിച്ച മൊട്ടയും, മൂല പൊട്ടിയ സ്ലേറ്റും , ചെളി പിടിച്ച ലുന്കിയും ഒക്കെ ഓര്‍ത്തപ്പോഴും മാഷ് ഓര്‍കാതെ പോയ ,എന്നാല്‍ ഞങ്ങളുടെ ഒക്കെ നാവിന്‍ തുമ്പത്ത് ഇപ്പോഴും വെള്ളം ഊറിക്കുന്നതുമായ ആ 'ഹോം മേഡ്' "ഒയല്‍ച്ചാ മിട്ടായിയെ" കുറിച്ചു തന്നെ. പരന്കിമാവിന്‍ പഴത്തിന്റെ കറ പിഴിഞ്ഞെടുത്ത് കാട്ടി വെല്ലവും ചേര്‍ത്ത് ഉണ്ടാക്കുന്ന ആ ഒയലച്ച മുട്ടായി തിന്നിട്ടു അണ്ണാക്കില്‍ നവോട്ടിച്ചു പിടിപ്പിക്കുന്ന അതിന്റെ രസതന്ത്രം ഇന്നും എന്നെ അല്ബുതപ്പെടുത്ത്തുന്നു.